25 April Thursday

നാടുകാണി ചുരത്തിൽ ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 4, 2022

എടക്കര> നാടുകാണി ചുരത്തിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. എടക്കര അറണാടംപാടം തേവത്ത് വളപ്പിൽ ലത്തീഫിൻ്റെ മകൻ ജൈസൽ മോൻ (24) ആണ് മരിച്ചത്.

തമിഴ്‌നാട്ടിൽ നിന്ന് വരികയായിരുന്ന ലോറിയാണ് ഇടിച്ചത്. ചൊവ്വാഴ്ച രാത്രി പത്തിനാണ് അപകടം. ബൈക്ക് പൂർണ്ണമായും ലോറിക്കടിയിൽപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ച ജൈസൽ മോൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. മാതാവ്: ഉമ്മുസൽമ. സഹോദരങ്ങൾ: ജാഫർ, ജുബൈരിയ, ജുമൈല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top