ബംഗളൂരുവില്‍ വാഹനാപകടം: 2 മലയാളികൾ മരിച്ചു



ബംഗളൂരു ബംഗളൂരുവിൽ കേരള രജിസ്‌ട്രേഷനുള്ള കാർ  ജീപ്പിലിടിച്ച്‌ രണ്ടു മലയാളികളടക്കം നാല്‌ മരണം. രാത്രി 10.30 ഓടെ നൈസ് റോഡിന് സമീപമായിരുന്നു അപകടം. കോഴിക്കോട് സ്വദേശി മുഹമ്മദ് ഫാദിൽ, കൊച്ചി സ്വദേശി ശിൽപ എന്നിവരാണ്‌ മരിച്ച മലയാളികൾ.  മറ്റു രണ്ടുപേരും മലയാളികളാണെണ്‌ സൂചനയുണ്ട്‌. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പിന്നിൽ  ലോറി ഇടിച്ചതിനെ തുടർന്നാണ്‌ കാർ നിയന്ത്രണംവിട്ട്‌ ജീപ്പിൽ ഇടിച്ചത്‌. കാർ പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ചേർന്നാണ്‌ അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്‌. Read on deshabhimani.com

Related News