പാലക്കാട് അകത്തേത്തറയിൽ ജനവാസമേഖലയിൽ കരടിയിറങ്ങി

പ്രതീകാത്മക ചിത്രം


പാലക്കാട് > അകത്തേത്തറയിൽ ജനവാസമേഖലയിൽ കരടിയിറങ്ങി. ചീക്കുഴി ഭാഗത്ത് ഇന്നലെ വൈകീട്ടാണ് വിദ്യാർഥികൾ കരടിയെ കണ്ടത്. കാട്ടാനയുടേയെും പുലിയുടെയും ശല്യം രൂക്ഷമായതിനിടെയാണ് പ്രദേശത്ത് കരടിയെയും കണ്ടത്. ഇന്നലെ വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌കൂൾ വിദ്യാർഥികളായ സഹോദരങ്ങളാണ് കരടിയെ കണ്ടത്. റോഡിലൂടെ നടന്നു വരുമ്പോൾ കരടി നേരെ പാഞ്ഞടുത്തെന്ന് അഭിനയയും അഭിനവും പറയുന്നു. Read on deshabhimani.com

Related News