കാട്ടാക്കട ദിവാകരൻ സ്മാരക പുരസ്കാരം കെ ആർ അജയന്



തിരുവനന്തപുരം > കാട്ടാൽ പുസ്തക-സാംസ്കാരിക മേള ഏർപ്പെടുത്തിയ കാട്ടാക്കട ദിവാകരൻ സ്മാരക പുരസ്കാരം ദേശാഭിമാനി വാരാന്ത്യപതിപ്പ് ന്യുസ് എഡിറ്റർ കെ ആർ അജയന്.കേരള ഗ്രാമങ്ങളിലുടെ, കേരള സഞ്ചാരം എന്നീ പുസ്തകങ്ങൾ എഴുതിയ സഞ്ചാരിയും എഴുത്തുകാരനുമായിരുന്ന കാട്ടാക്കട ദിവാകരന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡാണ്. ഐ ബി സതീഷ് എംഎൽഎ , കവി മുരുകൻ കാട്ടാക്കട , സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറി കെ ഗിരി എന്നിവരാണ് വാർത്തസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപിച്ചത്. ജൂൺ നാലിന് കാട്ടാക്കടയിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അവാർഡ് സമ്മാനിക്കും. Read on deshabhimani.com

Related News