29 March Friday

കാട്ടാക്കട ദിവാകരൻ സ്മാരക പുരസ്കാരം കെ ആർ അജയന്

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023

തിരുവനന്തപുരം > കാട്ടാൽ പുസ്തക-സാംസ്കാരിക മേള ഏർപ്പെടുത്തിയ കാട്ടാക്കട ദിവാകരൻ സ്മാരക പുരസ്കാരം ദേശാഭിമാനി വാരാന്ത്യപതിപ്പ് ന്യുസ് എഡിറ്റർ കെ ആർ അജയന്.കേരള ഗ്രാമങ്ങളിലുടെ, കേരള സഞ്ചാരം എന്നീ പുസ്തകങ്ങൾ എഴുതിയ സഞ്ചാരിയും എഴുത്തുകാരനുമായിരുന്ന കാട്ടാക്കട ദിവാകരന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ അവാർഡാണ്.

ഐ ബി സതീഷ് എംഎൽഎ , കവി മുരുകൻ കാട്ടാക്കട , സിപിഐ എം കാട്ടാക്കട ഏരിയ സെക്രട്ടറി കെ ഗിരി എന്നിവരാണ് വാർത്തസമ്മേളനത്തിൽ അവാർഡ് പ്രഖ്യാപിച്ചത്. ജൂൺ നാലിന് കാട്ടാക്കടയിൽ നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അവാർഡ് സമ്മാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top