VIDEO - സ്‌കൂൾ ബസ്‌ പോയതിന്‌ പിന്നാലെ കൂറ്റൻ മരം റോഡിലേക്ക്‌; ഒഴിവായത്‌ വൻദുരന്തം



ആലുവ > ആലുവ -പുറയാർ റോഡിൽ കൂറ്റൻമരം റോഡിലേക്ക്‌ മറിഞ്ഞു. ഇന്ന്‌ രാവിലെ വാഹനത്തിരക്കുള്ള സമയത്താണ്‌ മരം മറിഞ്ഞുവീണത്‌. സ്‌കൂൾ ബസ്‌ അടക്കമുള്ള വാഹനങ്ങൾ കടന്നുപോയതിന്‌ തൊട്ടുപിന്നാലെയായിരുന്നു സംഭവം. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്‌ വൻദുരന്തം ഒഴിവായത്‌. അപകടത്തിന്‌ മുമ്പ്‌ സ്‌കൂൾ ബസും മറ്റൊരു സ്വകാര്യ ബസും കടന്നുപോകുന്നത്‌ സിസിടിവി ദൃശ്യങ്ങളിൽ കാണാം. തൊട്ടുപിന്നാലെയാണ്‌ മരം കടപുഴകി വീണത്‌. കനത്ത മഴയിലും കാറ്റിലും റോഡരികിൽ നിൽക്കുന്ന മരങ്ങൾ പലതും അപകട ഭീഷണിയിലാണ്‌.   Read on deshabhimani.com

Related News