ബിജെപി സ്ഥാനങ്ങള്‍ രാജിവച്ച്‌ അലി അക്ബര്‍

photo credit: ali akbar facebook page


തിരുവനന്തപുരം>  അലി അക്‌ബര്‍ ബിജെപിയില്‍ നിന്നും രാജിവച്ചു. ബിജെപിയിലെ എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കുന്നതായി ഫേസ്ബുക്ക് പോസ്റ്റില്‍ അലി അക്ബര്‍ പറഞ്ഞു. പുനസംഘടനയിലെ അതൃപ്തിയാണ് രാജിക്ക് കാരണം.  2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയായിരുന്നു അലി അക്ബര്‍. 'ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി,  അതൊന്ന് തീര്‍ക്കുന്നു. എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചു'-   അലി അക്ബര്‍  പറഞ്ഞു     Read on deshabhimani.com

Related News