ആലപ്പുഴയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി



ആലപ്പുഴ> ആലപ്പുഴയിൽ മകൻ അച്ഛനെ കൊലപ്പെടുത്തി. എണ്ണക്കാട് പെരിങ്ങലിപ്പുറം അരിയന്നൂർ കോളനിയിൽ ശ്യാമളാലയം വീട്ടിൽ തങ്കരാജ് (65) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ സജീവിനെ മാന്നാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലപ്പെട്ട തങ്കരാജിന്‍റെ തലയുടെ പിറകിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. നിരന്തരം അച്ഛനും മകനും തമ്മിൽ വഴക്ക് ഉണ്ടാവാറുണ്ട് എന്ന് നാട്ടുകാർ പറയുന്നു. മൃതദേഹം ഇപ്പോൾ താലൂക്ക് ആശുപത്രിയിലാണ്. Read on deshabhimani.com

Related News