അക്ഷയകേന്ദ്രത്തിനെതിരെ പരാതി



മഞ്ഞപ്ര ചന്ദ്രപ്പുരയിലെ ഇകെഎം 031–-ാം അക്ഷയ കേന്ദ്രത്തിൽനിന്ന്‌ പൊതുജനങ്ങൾക്ക് സുതാര്യവും ഫലപ്രദവുമായ സേവനം ഉറപ്പാക്കാൻ അക്ഷയ ചീഫ് കോ–-ഓർഡിനേറ്റർകൂടിയായ ജില്ലാ കലക്ടർ ഇടപെടണമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി ഐ പി ജേക്കബ് ആവശ്യപ്പെട്ടു. കേന്ദ്രത്തിനെതിരെ വ്യാപകമായ പരാതിയുണ്ട്‌. അമിതവില ഈടാക്കുക, യഥാസമയം സേവനങ്ങൾ ലഭ്യമാക്കാതിരിക്കുക, തെറ്റായ വിവരങ്ങൾ നൽകുക  തുടങ്ങിയ പരാതികളാണുള്ളത്. മസ്റ്ററിങ് സംവിധാനം അക്ഷയ വഴി നടപ്പാക്കിയപ്പോൾ ഇതിന് തയ്യാറാകാതിരുന്ന കേന്ദ്രമാണിത്. പാസ്‌പോർട്ടുകളെടുക്കുന്നതിന് അമിതവില ഈടാക്കുന്നതും പതിവാണ്.   Read on deshabhimani.com

Related News