25 April Thursday

അക്ഷയകേന്ദ്രത്തിനെതിരെ പരാതി

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020

മഞ്ഞപ്ര
ചന്ദ്രപ്പുരയിലെ ഇകെഎം 031–-ാം അക്ഷയ കേന്ദ്രത്തിൽനിന്ന്‌ പൊതുജനങ്ങൾക്ക് സുതാര്യവും ഫലപ്രദവുമായ സേവനം ഉറപ്പാക്കാൻ അക്ഷയ ചീഫ് കോ–-ഓർഡിനേറ്റർകൂടിയായ ജില്ലാ കലക്ടർ ഇടപെടണമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി ഐ പി ജേക്കബ് ആവശ്യപ്പെട്ടു.

കേന്ദ്രത്തിനെതിരെ വ്യാപകമായ പരാതിയുണ്ട്‌. അമിതവില ഈടാക്കുക, യഥാസമയം സേവനങ്ങൾ ലഭ്യമാക്കാതിരിക്കുക, തെറ്റായ വിവരങ്ങൾ നൽകുക  തുടങ്ങിയ പരാതികളാണുള്ളത്. മസ്റ്ററിങ് സംവിധാനം അക്ഷയ വഴി നടപ്പാക്കിയപ്പോൾ ഇതിന് തയ്യാറാകാതിരുന്ന കേന്ദ്രമാണിത്. പാസ്‌പോർട്ടുകളെടുക്കുന്നതിന് അമിതവില ഈടാക്കുന്നതും പതിവാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top