എകെജി സെൻററിന്‌ നേരെ ആക്രമണം ഇത്‌ മൂന്നാം തവണ; രണ്ടുതവണ ബോംബേറ്‌



തിരുവനന്തപുരം> സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന്‌ നേരെ രാഷ്‌ട്രീയ എതിരാളികളുടെ അതിക്രമം ഇത്‌ മൂന്നാംതവണ. ഒരിക്കൽ കോൺഗ്രസ്‌ നേരിട്ടായിരുന്നു അക്രമം നടത്തിയതെങ്കിൽ പിന്നീട്‌ കോൺഗ്രസ്‌ ആശീർവാദത്തോടെ പൊലീസിനെ ഉപയോഗിച്ചും അതിക്രമമുണ്ടായി. 1983 ഒക്‌ടോബറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗം നടക്കുന്നതിനിടെയാണ്‌ കോൺഗ്രസ്‌ പ്രവർത്തകർ എ കെ ജി സെന്റർ ആക്രമിച്ചത്‌. പാളയത്തെ എംഎൽഎ ക്വാർട്ടേഴ്‌സിൽനിന്ന്‌ പ്രകടനമായെത്തിയ കോൺഗ്രസ്‌ പ്രവർത്തകരായിരുന്നു അന്ന്‌ ബോംബെറിഞ്ഞത്‌.  1991​​​ൽ എ കെ ജി സെന്ററിന്‌ മുന്നിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചത്‌ പൊലീസായിരുന്നു. പാർടി നേതാക്കളെല്ലാം സെന്ററിനുള്ളിലുള്ളപ്പോൾ പൊലീസ്‌ എ കെ ജി സെന്ററിന്‌ നേരെ വെടിയുതിർത്തു. അക്രമത്തെ തള്ളിപ്പറയാൻ പോലും അന്ന് കോൺഗ്രസ്‌ നേതൃത്വം തയ്യാറായില്ല. 1983ലെ ആക്രമണത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ്‌ വീണ്ടും ആക്രമണം നടന്നിരിക്കുന്നത്‌. പ്രകടനമായെത്തിവർക്ക്‌ പകരം ചാവേറുകളെ ഉപയോഗിച്ച്‌ നടത്തിയ മിന്നലാക്രമണം എന്നതുമാത്രമാണ്‌ വ്യത്യാസം.   Read on deshabhimani.com

Related News