25 April Thursday

എകെജി സെൻററിന്‌ നേരെ ആക്രമണം ഇത്‌ മൂന്നാം തവണ; രണ്ടുതവണ ബോംബേറ്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

തിരുവനന്തപുരം> സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന്‌ നേരെ രാഷ്‌ട്രീയ എതിരാളികളുടെ അതിക്രമം ഇത്‌ മൂന്നാംതവണ. ഒരിക്കൽ കോൺഗ്രസ്‌ നേരിട്ടായിരുന്നു അക്രമം നടത്തിയതെങ്കിൽ പിന്നീട്‌ കോൺഗ്രസ്‌ ആശീർവാദത്തോടെ പൊലീസിനെ ഉപയോഗിച്ചും അതിക്രമമുണ്ടായി.

1983 ഒക്‌ടോബറിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗം നടക്കുന്നതിനിടെയാണ്‌ കോൺഗ്രസ്‌ പ്രവർത്തകർ എ കെ ജി സെന്റർ ആക്രമിച്ചത്‌. പാളയത്തെ എംഎൽഎ ക്വാർട്ടേഴ്‌സിൽനിന്ന്‌ പ്രകടനമായെത്തിയ കോൺഗ്രസ്‌ പ്രവർത്തകരായിരുന്നു അന്ന്‌ ബോംബെറിഞ്ഞത്‌. 

1991​​​ൽ എ കെ ജി സെന്ററിന്‌ മുന്നിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചത്‌ പൊലീസായിരുന്നു. പാർടി നേതാക്കളെല്ലാം സെന്ററിനുള്ളിലുള്ളപ്പോൾ പൊലീസ്‌ എ കെ ജി സെന്ററിന്‌ നേരെ വെടിയുതിർത്തു. അക്രമത്തെ തള്ളിപ്പറയാൻ പോലും അന്ന് കോൺഗ്രസ്‌ നേതൃത്വം തയ്യാറായില്ല. 1983ലെ ആക്രമണത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ്‌ വീണ്ടും ആക്രമണം നടന്നിരിക്കുന്നത്‌. പ്രകടനമായെത്തിവർക്ക്‌ പകരം ചാവേറുകളെ ഉപയോഗിച്ച്‌ നടത്തിയ മിന്നലാക്രമണം എന്നതുമാത്രമാണ്‌ വ്യത്യാസം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top