സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി



കൊച്ചി> എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. തിങ്കളാഴ്ച രാവിലെ 9.30ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട വിമാനം കണ്ണൂരില്‍ ഇറക്കുകയും തുടര്‍ന്ന് വീണ്ടും പറന്നുയര്‍ന്ന് പത്തു മിനിറ്റിനകം വീണ്ടും താഴെ ഇറക്കുകയായിരുന്നു.  എയര്‍ ഇന്ത്യയുടെ കോഴിക്കോട്-കണ്ണൂര്‍-ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്നു തിരിച്ചിറക്കിയത്. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. വിമാനം ഇന്ന് യാത്ര തുടരില്ലെന്നും പകരം വിമാനം ഒരുക്കാന്‍ കഴിയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചതിനെത്തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്   Read on deshabhimani.com

Related News