20 April Saturday

സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കൊച്ചി> എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. തിങ്കളാഴ്ച രാവിലെ 9.30ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട വിമാനം കണ്ണൂരില്‍ ഇറക്കുകയും തുടര്‍ന്ന് വീണ്ടും പറന്നുയര്‍ന്ന് പത്തു മിനിറ്റിനകം വീണ്ടും താഴെ ഇറക്കുകയായിരുന്നു.

 എയര്‍ ഇന്ത്യയുടെ കോഴിക്കോട്-കണ്ണൂര്‍-ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്നു തിരിച്ചിറക്കിയത്. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു.

വിമാനം ഇന്ന് യാത്ര തുടരില്ലെന്നും പകരം വിമാനം ഒരുക്കാന്‍ കഴിയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചതിനെത്തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്




 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top