എ വിജയരാഘവന്റെ സഹോദരൻ പുഷ്‌പാംഗദൻ അന്തരിച്ചു



മലപ്പുറം > ചെമ്മങ്കടവ് സിവിൽ സ്റ്റേഷൻ സ്വദേശി ആലമ്പാടൻ പുഷ്‌പാംഗദൻ (74) അന്തരിച്ചു. സംസ്‌കാരം വെള്ളി വൈകിട്ട് 5.30 ന് ചെമ്മങ്കടവ് വെൽഫയർ സൊസൈറ്റി ശ്‌മശാനത്തിൽ. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ്റെ മുതിർന്ന സഹോദരനാണ്. വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റും മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.  സിപിഐ എം സിവിൽസ്റ്റേഷൻ ചെമ്മങ്കടവ് മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.  ഭാര്യ: വിലാസിനി. മക്കൾ: ലീന, പ്രദീപ്, അഭിലാഷ്, പരേതനായ ദിനേശ്. മരുമക്കൾ: ബാലകൃഷ്‌ണൻ, രമ്യ, ധന്യ, മനീഷ. Read on deshabhimani.com

Related News