25 April Thursday

എ വിജയരാഘവന്റെ സഹോദരൻ പുഷ്‌പാംഗദൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

മലപ്പുറം > ചെമ്മങ്കടവ് സിവിൽ സ്റ്റേഷൻ സ്വദേശി ആലമ്പാടൻ പുഷ്‌പാംഗദൻ (74) അന്തരിച്ചു. സംസ്‌കാരം വെള്ളി വൈകിട്ട് 5.30 ന് ചെമ്മങ്കടവ് വെൽഫയർ സൊസൈറ്റി ശ്‌മശാനത്തിൽ. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ്റെ മുതിർന്ന സഹോദരനാണ്.

വ്യാപാരി വ്യവസായി സമിതി മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റും മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.  സിപിഐ എം സിവിൽസ്റ്റേഷൻ ചെമ്മങ്കടവ് മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു.  ഭാര്യ: വിലാസിനി. മക്കൾ: ലീന, പ്രദീപ്, അഭിലാഷ്, പരേതനായ ദിനേശ്. മരുമക്കൾ: ബാലകൃഷ്‌ണൻ, രമ്യ, ധന്യ, മനീഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top