പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിൽ അഞ്ച് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.



പുതുച്ചേരിയിലെ വെക്ടർ കൺട്രോൾ റിസർച്ച് സെന്ററിൽ അഞ്ച് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.  പേഴ്സണൽ അസിസ്റ്റന്റ് 1, അസിസ്റ്റന്റ് 1, യുഡി ക്ലർക് 6, സ്റ്റെനോഗ്രാഫർ 6, എൽഡി ക്ലർക് 1 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പേഴ്സണൽ അസിസ്റ്റന്റ് ബിരുദവും ഇംഗ്ലീഷ്/ഹിന്ദി ഷോർട് ഹാൻഡ് സ്പീഡ് 120 WPM, അസിസ്റ്റന്റ് ബിരുദവും കംപ്യൂട്ടറിൽ(എംഎസ് ഓഫീസ്/പവർ പോയിന്റ്), യുഡി ക്ലർക് ബിരുദം, കംപ്യൂട്ടർ ടൈപ്പിങ് 35 WPM(ഇംഗ്ലീഷ്), 30 WPM (ഹിന്ദി). സ്റ്റെനോഗ്രാഫർ പ്ലസ്ടു, ഇംഗ്ലീഷ്, ഹിന്ദി ഷോർട് ഹാൻഡ് 80 WPM, എൽഡി ക്ലർക് പ്ലസ്ടു, കംപ്യൂട്ടർ ടൈപ്പിങ് 35 WPM(ഇംഗ്ലീഷ്), 30 WPM(ഹിന്ദി) പേഴ്സണൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് തസ്തികകളിൽ  പ്രായം 30 വയസ്സ് കവിയരുത്. മറ്റു തസ്തികകളിൽ പ്രായം 18‐27. വിശദവിവരവും അപേക്ഷാഫോറവും www.vcrc.res.in എന്ന website ൽ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ ഒന്ന്.   Read on deshabhimani.com

Related News