പിഎസ്‌സി



പ്രായോഗിക പരീക്ഷ കേരള പിഎസ്‌സിയിൽ കാറ്റഗറി നമ്പർ 21/18 സിസ്റ്റം അനലിസ്റ്റ് /സീനിയർ പ്രോഗ്രാമർ തസ് തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്കുള്ള പ്രായോഗിക പരീക്ഷ ഫെബ്രുവരി 10 ന് ആസ്ഥാന ഓഫീസിൽ   നടത്തും. ഇത്  സംബന്ധമായ അറിയിപ്പും അഡ് മിഷൻ ടിക്കറ്റും പ്രൊഫൈലിൽ ലഭിക്കും. വിവിധ ജില്ലകളിൽ എൻസിസി സൈനിക ക്ഷേമ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്  2 (എച്ച് ഡിവി) തസ് തികയുടെ (ജനറൽ റിക്രൂട്ട് മെന്റ് , എൻസിഎ വിജ്ഞാപനം വഴിയും, വിമുക്തഭടൻമാർക്ക്  മാത്രം) വിവിധ സംവരണ വിഭാഗങ്ങൾക്കുള്ള പ്രായോഗിക പരീക്ഷ ഫെബ്രുവരി 8, 9, 10, 11, 12, 15, 16 തിയതികളിൽ  തൃപ്പൂണിത്തുറ ഗവ. ബോയ് സ്  ഹൈസ് കൂൾ മൈതാനത്ത്  നടത്തും. പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക്  തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും (അതായത് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി, പ്രായോഗിക പരീക്ഷ, വെരിഫിക്കേഷൻ തുടങ്ങിയ തിയതികളിലും) സാധുവായ ഡ്രൈവിങ്  ലൈസൻസ്  (Valid Driving License) ഉണ്ടായിരിക്കണം. കാറ്റഗറി നമ്പർ 120/17 വനം വകുപ്പിൽ ഫോറസ്റ്റ്  ഡ്രൈവർ ശാരീരിക  അളവെടുപ്പിലും കായികക്ഷമതാ പരീക്ഷയിലും യോഗ്യത നേടിയിട്ടുള്ള എല്ലാ ജില്ലകളിലെയും ഉദ്യോഗാർത്ഥികളുടെ പ്രായോഗിക പരീക്ഷ  ഫെബ്രുവരി 16, 17 തിയതികളിൽ രാവിലെ ആറിന്‌ തിരുവനന്തപുരം, പേരൂർക്കട, എസ് എപി പരേഡ്  ഗ്രൗണ്ടിൽ നടത്തും. കാറ്റഗറി നമ്പർ 385/18 പൊലീസ്  വകുപ്പിൽ പൊലീസ്  കോൺസ്റ്റബിൾ ഡ്രൈവർ തസ് തികയുടെ നിർദ്ദിഷ് ട ഷെഡ്യൂൾ പ്രകാരം നടത്തിയ പ്രായോഗിക പരീക്ഷയിൽ കോവിഡ്‌ പോസിറ്റീവായതിനാൽ പങ്കെടുക്കാൻ കഴിയാതിരുന്ന ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും പ്രായോഗിക പരീക്ഷയും  ഫെബ്രുവരി 17 ന് രാവിലെ ആറിന്‌  തിരുവനന്തപുരം പേരൂർക്കട, എസ് എപി പരേഡ്  ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാർത്ഥികൾക്കായുള്ള അഡ് മിഷൻ ടിക്കറ്റ്പ്രൊഫൈലിൽ ലഭ്യമാക്കുകയും രജിസ്റ്റർ ചെയ് തിട്ടുള്ള മൊബൈൽ നമ്പറിൽ സന്ദേശം നൽകുകയും ചെയ് തിട്ടുണ്ട് . അഡ് മിഷൻ ടിക്കറ്റ്, അംഗീകൃത തിരിച്ചറിയൽ കാർഡ് , ഡ്രൈവിങ്‌ ലൈസൻസ്  ഇവയുടെ അസ്സൽ, 24 മണിക്കൂറിനകം എടുത്ത കോവിഡ്  നെഗറ്റീവ്  സർട്ടിഫിക്കറ്റ് എന്നിവ സഹിതം  നിശ്ചിത തിയതിയിൽ നിശ്ചിത സ്ഥലത്ത്  ഹാജരാകണം. അല്ലാത്തവർക്ക്   വീണ്ടും അവസരം നൽകുന്നതല്ല. എൻസിസി/സൈനിക ക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച് ഡിവി) നേരിട്ടുള്ള നിയമനം, എൻസിഎ (കാറ്റഗറി നമ്പർ 327/19, 471/19, 472/19, 473/19, 474/19, 475/19, 476/19) തസ് തികയുടെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി  പ്രായോഗിക പരീക്ഷഫെബ്രുവരി മാസം 8, 9, 10, 11, 12, 15, 16 തിയതികളിൽ, തൃപ്പൂണിത്തറ ഗവ. ബോയ് സ്  ഹൈസ് കൂൾ മൈതാനത്ത്  നടത്തും. അഭിമുഖം കാറ്റഗറി നമ്പർ 83/19 അസിസ്റ്റന്റ്  എൻജിനിയർ (സിവിൽ), കാറ്റഗറി നമ്പർ 84/19 അസിസ്റ്റന്റ്  എൻജിനിയർ (സിവിൽ, പൊതുമരാമത്ത്  വകുപ്പിലെ ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം) അഭിമുഖം ഫെബ്രുവരി 12 വരെ വിവിധ തിയതികളിലായി പിഎസ് സി ആസ്ഥാന ഓഫീസിലും കൊല്ലം, എറണാകുളം, കോഴിക്കോട്  ജില്ലകളിലെ മേഖലാ ഓഫീസിലും ജില്ലാ ഓഫീസിലും   നടത്തും. വ്യാവസായിക പരീശീലന വകുപ്പിലെ കാറ്റഗറി നമ്പർ 2/17 ജൂനിയർ ഇൻസ് ട്രക്ടർ (മെക്കാനിക്കൽ റഫ്രിജറേഷൻ ആൻഡ്  എയർ കണ്ടീഷനിങ് )  തസ് തികയുടെ അഭിമുഖം ഫെബ്രുവരി 10, 11, 12 തിയതികളിൽ പിഎസ് സി ആസ്ഥാന ഓഫീസിൽ നടത്തും. എഴുത്തുപരീക്ഷ കാറ്റഗറി നമ്പർ 534/17 ഇൻഫർമേഷൻ ആൻഡ്  പബ്ലിക്  റിലേഷൻസിൽ അസിസ്റ്റന്റ്  ഇൻഫർമേഷൻ ഓഫീസർ തസ് തികയിലേക്ക്   ഫെബ്രുവരി 15 ന് രാവിലെ 7.30 മുതൽ പത്തുവരെ എഴുത്തുപരീക്ഷ നടത്തും. പ്രമാണപരിശോധന ആരോഗ്യ വകുപ്പിലെ ജൂനിയർ കൺസൾട്ടന്റ്  (അനസ് തേഷ്യ) കാറ്റഗറി നമ്പർ 160/2020  മൂന്നാം എൻസിഎ ഈഴവ/തിയ്യ/ബില്ലവ  തസ് തികയുടെ പ്രമാണ പരിശോധന  ഫെബ്രുവരി 8, 9 തിയതികളിൽ രാവിലെ 10.30 ന് പിഎസ് സി ആസ്ഥാന ഓഫീസിൽ നടത്തും. കേരള സ്റ്റേറ്റ് പ്ലാനിങ്  ബോർഡിൽ കാറ്റഗറി നമ്പർ 24/20 അഗ്രോണമിസ്റ്റ്   പ്രമാണപരിശോധന ഫെബ്രുവരി 11 ന് പിഎസ് സി ആസ്ഥാന/ജില്ലാ ഓഫീസുകളിൽ നടത്തും. മെഡിക്കൽ വിദ്യാഭ്യാസ (മെഡിക്കൽ കോളേജുകൾ‐ന്യൂറോളജി വിഭാഗം) വകുപ്പിലെ കാറ്റഗറി നമ്പർ 265/20 ക്ലിനിക്കൽ സൈക്കോളജിസ്റ്റ്  (എൻസിഎ‐മുസ്ലിം) 16 ന്‌ പിഎസ് സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 171/20, 172/20 റീഹാബിലിറ്റേഷൻ ടെക് നീഷ്യൻ ഗ്രേഡ് 2 എൻസിഎ‐ പട്ടികജാതി, എൽസി/എഐ  പ്രമാണപരിശോധന ഫെബ്രുവരി 10 ന് പകൽ 11ന് പിഎസ് സി ആസ്ഥാന ഓഫീസിൽ   നടത്തും. അസ്സൽ പ്രമാണ പരിശോധന നടത്തിയിട്ടില്ലാത്ത ഉദ്യോഗാർഥികൾ പ്രൊഫൈലിലെ അറിയിപ്പനുസരിച്ച്  നിശ്ചിത തിയതിയിലും സമയത്തും സ്ഥലത്തും ഹാജരാകണം. അറിയിപ്പ്  ലഭിക്കാത്തവർ ജിആർ 6 വിഭാഗവുമായി ബന്ധപ്പെടണം (0471 2546364). പൊതുപ്രാഥമിക പരീക്ഷ ‐ കൺഫർമേഷൻ നൽകണം പത്താം ക്ലാസ്  വരെ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതകളുള്ള തസ് തികകളുടെ പൊതുപ്രാഥമിക പരീക്ഷകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതും 2021 ഫെബ്രുവരി മൂന്നിന്‌  അപേക്ഷ സ്വീകരിക്കുന്ന തിയതി അവസാനിച്ചതുമായ കാറ്റഗറി നമ്പർ 325/20 വിവിധ കമ്പനി/കോർപറേഷൻ/ബോർഡുകളിൽ എൽഡി ടൈപ്പിസ്റ്റ്  , കാറ്റഗറി നമ്പർ 331/20 കേരള സ്റ്റേറ്റ് ഹൗസിങ്  ബോർഡിൽ ടൈപ്പിസ്റ്റ്  ഗ്രേഡ്  2 , കാറ്റഗറി നമ്പർ 491/20 കേരള സ്റ്റേറ്റ്ഡ്രഗ് സ്  ആൻഡ്  ഫാർമസ്യൂട്ടിക്കൽസ്  ലിമിറ്റഡിൽ സ്റ്റെനോഗ്രാഫർ, കാറ്റഗറി നമ്പർ 503/20കേരള സ്റ്റേറ്റ് കയർ കോർപറേഷൻ ലിമിറ്റഡിൽ എൽഡി ക്ലർക്ക്  (എൻസിഎ‐ഒബിസി)  തസ് തികകൾക്ക്  ഫെബ്രുവരി ഏഴുവരെ കൺഫർമേഷൻ നൽകാം. ഈ തസ് തികകളിലേക്ക്   ഫെബ്രുവരി ഏഴുവരെ കൺഫർമേഷൻ നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷ  നിരസിക്കും. വാർഷിക റിപ്പോർട്ട് കേരള പിഎസ്‌സിയുടെ 2019‐20 ലെ വാർഷിക റിപ്പോർട്ട്   ചെയർമാൻ കേരള ഗവർണർ ആരിഫ്  മുഹമ്മദ്  ഖാന് കൈമാറി. ചെയർമാനും കമ്മിഷൻ അംഗങ്ങളും രാജ്  ഭവനിലെത്തിയാണ് റിപ്പോർട്ട് കൈമാറിയത്. 2011 നു ശേഷം 2016‐17 ലും 2019‐20 ലുമാണ് ഏറ്റവും കൂടുതൽ പേരെ നിയമന ശുപാർശ ചെയ്തത്. 2019‐20 ൽ 34106 പേരെയാണ് നിയമന ശുപാർശ ചെയ് തത്. പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റുകളിൽനിന്ന് പരമാവധി പേരെ ഈ സമയത്ത്  നിയമന ശുപാർശ ചെയ് തിട്ടുമുണ്ട്. കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ തെരഞ്ഞെടുപ ചട്ടങ്ങൾ ഭേദഗതി ചെയ്ത് പൂർണമാക്കിയതും കേരള അഡ് മിനിസ് ട്രേറ്റീവ്  ട്രിബ്യൂണലിന്റെ തെരഞ്ഞെടുപ്പ്  ചട്ടങ്ങൾ ആവിഷ് ക്കരിച്ചതും 2019‐20 ലാണ്. സർക്കാർ സർവീസിലെ ഏറ്റവും ഉയർന്ന തസ് തികകളിലൊന്നായ കെഎഎസ്  ഓഫീസർ (ജൂനിയർ ടൈം സ് കെയിൽ) ട്രെയിനി തസ്തികയുടെ വിജ്ഞാപനം പുറത്തിറക്കി. പ്രാഥമിക പരീക്ഷ നടത്തി. കോവിഡ് വ്യാപനം തുടങ്ങിയഘട്ടത്തിൽ ആരോഗ്യവകുപ്പിൽ അസിസ്റ്റന്റ്  സർജൻ ഉൾപ്പടെയുള്ള തസ്തികകളിൽ ചുരുങ്ങിയ സമയംകൊണ്ട്  നിയമന ശുപാർശ നടത്തി.   Read on deshabhimani.com

Related News