52 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനമായി



52 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 321/2020 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്‌റ്റന്റ്‌ പ്രൊഫസർ ഇൻ ഫാമിലി മെഡിസിൻ മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ 322/2020 അസിസ്‌റ്റന്റ്‌ പ്രൊഫസർ ഇൻ ഡെർമറ്റോളജി ആൻഡ്‌ വെനിറോളജി, 323/2020 മൃഗസംരക്ഷണവകുപ്പിൽ വെറ്ററിനറി സർജൻ ഗ്രേഡ്‌ രണ്ട്‌ തുടങ്ങി കാറ്റഗറി നമ്പർ  372/2020 വിദ്യാഭ്യാസ വകുപ്പിൽ പാർട്‌ടൈം ജൂനിയർ ലാംഗ്വേജ്‌ ടീച്ചർ വരെയുള്ള 52 തസ്‌തികകളിലാണ്‌ അപേക്ഷ ക്ഷണിച്ചത്‌. അപേക്ഷി ക്കാനുള്ള അവസാന തിയതി ജനുവരി 20. ‌ www.keralapsc.gov.in വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയാണ്‌ അപേക്ഷിക്കേണ്ടത്‌. വിശദവിവരം വെബ്‌സൈറ്റിൽ. കമ്പനി/ കോർപറേഷൻ/ബോർഡുകളിൽ അസിസ്റ്റന്റ് എൻജിനിയർ വിജ്ഞാപനം പ്രസിദ്ധീകരിക്കും വിവിധ കമ്പനി/ കോർപറേഷൻ/ബോർഡുകളിൽ അസിസ്റ്റന്റ് എൻജിനിയർ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. ആരോഗ്യ വകുപ്പിൽ കാറ്റഗറി നമ്പർ 385/19 അസിസ്റ്റന്റ് ഡെന്റൽ സർജൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 418/16 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ  പട്ടികജാതി വികസന വകുപ്പിൽ കാറ്റഗറി നമ്പർ 102/17 ട്രെയിനിങ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) തിരുവനന്തപുരം ആയുർവേദ കോളേജിൽ കാറ്റഗറി നമ്പർ 151/19 ഫിസിയോതെറാപ്പിസ്റ്റ്   കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ കാറ്റഗറി നമ്പർ 408/10 ജൂനിയർ കോ ‐ഓപ്പറേറ്റീവ് ഇൻസ്പെക്ടർ പൊതുമരാമത്ത് വകുപ്പിൽ കാറ്റഗറി നമ്പർ 335/19 ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസിയർ ഗ്രേഡ് 1 (സിവിൽ) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 326/19 കൊല്ലം ജില്ലയിൽ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽ സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് 2 കാറ്റഗറി നമ്പർ 124/17 കണ്ണൂർ ജില്ലയിൽ തുറമുഖ വകുപ്പിൽ അസിസ്റ്റന്റ് ക്രെയിൻ ഡ്രൈവർ (ഇലക്ട്രിക്കൽ) 113/16 പത്തനംതിട്ട ജില്ലയിൽ വിവിധ വകുപ്പുകളിൽ ബൈൻഡർ ഗ്രേഡ് 2 (എൻസിഎ‐ പട്ടികജാതി) 543/19 പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കാർഷിക വികസന കർഷക ക്ഷേമവകുപ്പിൽ ഇലക്ട്രീഷ്യൻ 255/18 കെഎസ്ഡിസി ഫോർ എസ്സി/എസ്ടി യിൽ ട്രേസർ, കാറ്റഗറി നമ്പർ 301/18 ഹാർബർ എൻജിനിയറിങ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 1/ഓവർസിയർ ഗ്രേഡ് 1 (സിവിൽ) (പട്ടികവർഗം), കാറ്റഗറി നമ്പർ 153/19 കേരള ഡെയ്റി ഡവലപ്മെന്റ് വകുപ്പിൽ ഡെയ്റി ഫാം ഇൻസ്പെക്ടർ (പട്ടികവർഗം),സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ കാറ്റഗറി നമ്പർ 506/19 ഇലക്ട്രീഷ്യൻ (ജനറൽ) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. പൊതുമരാമത്ത് വകുപ്പിൽ കാറ്റഗറി നമ്പർ 136/19 ഒന്നാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്ട്സ്മാൻ (ഇലക്ട്രിക്കൽ) (പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം) ആരോഗ്യ വകുപ്പിൽ 431/19 ജൂനിയർ കൺസൾട്ടന്റ് (അനസ്തേഷ്യ) (മൂന്നാം എൻസിഎ‐ ഒബിസി) , സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 557/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെക്കാനിക്കൽ എൻജിനിയറിങ് (എൻജിനിയറിങ് കോളേജുകൾ) (എൻസിഎ‐ എസ്സിസിസി.) തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 593/19, 594/19 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (അഞ്ചാം എൻസിഎ‐പട്ടികജാതി, പട്ടികവർഗം) മലപ്പുറം ജില്ലയിൽ കാറ്റഗറി നമ്പർ 591/19 വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (ആറാം എൻസിഎ‐ ഒബിസി) അഭിമുഖം നടത്തും. കാസർകോട്, കണ്ണൂർ ജില്ലകളിൽ കാറ്റഗറി നമ്പർ 446/19, 447/19 പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (നാച്ചുറൽ സയൻസ്) മലയാളം മീഡിയം (ഒന്നാം എൻസിഎ‐ എസ്ഐയുസി. നാടാർ, ഹിന്ദു നാടാർ) ഓൺലൈൻ പരീക്ഷ നടത്തും. വിവിധ ജില്ലകളിൽ എൻസിസി/സൈനിക ക്ഷേമവകുപ്പിൽ കാറ്റഗറി നമ്പർ 327/19 ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടൻമാർ മാത്രം) പ്രായോഗിക പരീക്ഷ നടത്തും. അഭിമുഖത്തിന് മുന്നോടിയായി ശാരീരിക അളവെടുപ്പും സൈക്ലിങ് ടെസ്റ്റും നടത്തും. വിവിധ കമ്പനികൾ/കോർപറേഷനുകളിൽ കാറ്റഗറി നമ്പർ 254/19, 252/19, 250/19 സെക്യൂരിറ്റി ഗാർഡ്/ സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/ വാച്ചർ ഗ്രേഡ് 2 (എൻസിഎ‐ എസ്സിസിസി, എൽസി./എഐ, പട്ടികജാതി) തസ്തികയിലേക്ക് അഭിമുഖത്തിന് മുന്നോടിയായി ശാരീരിക അളവെടുപ്പും സെക്ലിങ് ടെസ്റ്റും നടത്തും . ട്രാക്കോ കേബിൾ കമ്പനിയിൽ കാറ്റഗറി നമ്പർ 564/19, 561/19 സെക്യൂരിറ്റി ഗാർഡ് (എൻസിഎ‐ എൽസി/എഐ, ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്ക് അഭിമുഖത്തിന് മുന്നോടിയായി സൈക്ലിങ് ടെസ്റ്റ് നടത്തും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നീട്ടി 2020 നവംബർ 16 ന് അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ച പാലക്കാട് ജില്ലയിൽ എക്സൈസ് വകുപ്പിലെ കാറ്റഗറി നമ്പർ 189/20 സിവിൽ എക്സൈസ് ഓഫീസർ (പട്ടികവർഗം), വയനാട് ജില്ലയിൽ വനം വകുപ്പിലെ കാറ്റഗറി നമ്പർ 190/20 ട്രൈബൽ വാച്ചർ (പട്ടികവർഗം‐ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവർ മാത്രം)  എന്നീ തസ്തികകളുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി  ജനുവരി ഏഴിന് വൈകിട്ട്  അഞ്ചുവരെ നീട്ടി. വകുപ്പുതല പരീക്ഷ തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2020 ഡിസംബർ 2, 3 തിയതികളിൽ മാറ്റിവച്ച ഡിവിഷണൽ അക്കൗണ്ടന്റ് ടെസ്റ്റ് (സ്പെഷ്യൽ ടെസ്റ്റ്‐ ഒക്ടോബർ 2019, ആഗസ്ത് 2020) 2021 ജനുവരി 5, 6 തിയതികളിൽ പിഎസ്സിയുടെ എറണാകുളം, ഓൺലൈൻ കേന്ദ്രത്തിൽ നടത്തും. പുതിയ അഡ്മിഷൻ ടിക്കറ്റ്  പ്രൊഫൈലിൽ ലഭിക്കും. അഭിമുഖം തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ കാറ്റഗറി നമ്പർ 509/19, എച്ച്എസ്എ(മലയാളം, തസ്തികമാറ്റം മുഖേന) തെരഞ്ഞെടുപ്പിനായി ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം ഡിസംബർ 30 ന് പിഎസ്സിയുടെ തിരുവനന്തപുരം പട്ടത്തുള്ള ഓഫീസിൽ നടത്തും. തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർ (എൻ.സി.എ.‐ വിശ്വകർമ്മ) (കാറ്റഗറി നമ്പർ 633/19) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള അഭിമുഖം ഡിസംബർ 30ന് പിഎസ്സി ആസ്ഥാന ഓഫീസിൽ നടത്തും. കോവിഡ് സുരക്ഷാമാനദണ്ഡം പാലിച്ചേ ഓഫീസ് പരിസരത്ത് പ്രവേശിക്കാൻ പാടുള്ളൂ. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (മ്യൂസിക് കോളേജ്്) കാറ്റഗറി നമ്പർ 559/19 ലക്ചറർ ഇൻ വയലിൻ (എൻസിഎ‐ ഈഴവ) തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ച അപേക്ഷകരിൽ യോഗ്യത തെളിയിച്ച ഉദ്യോഗാർഥികൾക്കായി 30ന് പിഎസ്സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. കേരള പൊലീസ് സർവീസ്‐ ഫോറൻസിക് സയൻസ് ലബോറട്ടറീസ് കാറ്റഗറി നമ്പർ 12/19 സയന്റിഫിക് അസിസ്റ്റന്റ് (പോളിഗ്രാഫ്) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡിസംബർ നാലിന്റെ മാറ്റിവച്ച ആഭിമുഖം  30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ നടത്തും. കോവിഡ് രോഗ ബാധിതർ/ക്വാറന്റൈനിൽ കഴിയുന്നവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കണം. അവരുടെ അപേക്ഷാ പ്രകാരം അഭിമുഖ തിയതി മാറ്റിനൽകും. കാറ്റഗറി നമ്പർ 364/17 കേരള ജല അതോറിറ്റിയിൽ സാനിറ്ററി കെമിസ്റ്റ് തസ്തികയിലേക്ക് ഡിസംബർ നാലിന് നടത്താൻ നിശ്ചയിച്ച അഭിമുഖം 30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ  നടത്തും. കാറ്റഗറി നമ്പർ 509/2019 കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (മലയാളം തസ്തികമാറ്റം) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബർ 30 ന് പകൽ    പിഎസ്സി ആസ്ഥാന ഓഫീസിൽ  നടത്തും. സാമൂഹ്യനീതി വകുപ്പിലെ സ്പെഷ്യൽ ടീച്ചർ , ഹോം ഫോർ മെന്റലി ഡെഫിഷ്യന്റ് ചിൽഡ്രൻ (കാറ്റഗറി നമ്പർ 365/17) തസ്തികയുടെ അഭിമുഖത്തിന് കോവിഡ് 19 രോഗബാധമൂലം നിർദ്ദിഷ്ട തിയതിയിൽ ഹാജരാകാൻ കഴിയാതിരുന്നതും പ്രസ്തുത തിയതിക്ക് മുമ്പായി അപേക്ഷിച്ചവർക്ക്്  31 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ  അഭിമുഖം നടത്തും.കാറ്റഗറി നമ്പർ 364/17 കേരള ജല അതോറിറ്റിയിൽ സാനിറ്ററി കെമിസ്റ്റ് തസ്തികയിലേക്ക്  ഡിസംബർ നാലിന് നടത്താൻ നിശ്ചയിച്ച അഭിമുഖം 30 ന് പിഎസ്സി ആസ്ഥാനഓഫീസിൽ  നടത്തും. കാറ്റഗറി നമ്പർ 509/2019 കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (മലയാളം തസ്തികമാറ്റം) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബർ 30 ന് പകൽ 11.30 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ  നടത്തും. സാമൂഹ്യനീതി വകുപ്പിലെ സ്പെഷ്യൽ ടീച്ചർ , ഹോം ഫോർ മെന്റലി ഡെഫിഷ്യന്റ് ചിൽഡ്രൻ (കാറ്റഗറി നമ്പർ 365/17) തസ്തികയുടെ അഭിമുഖത്തിന് കോവിഡ് 19 രോഗബാധമൂലം നിർദ്ദിഷ്ട തിയതിയിൽ ഹാജരാകാൻ കഴിയാതിരുന്നതും പ്രസ്തുത തിയതിക്ക് മുമ്പായി അപേക്ഷിച്ചവർക്ക്്  31 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ  അഭിമുഖം നടത്തും. കാറ്റഗറി നമ്പർ 575/17 പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ്ങ് ഇൻസ്ട്രക്ടർ (സർവേയർ) തസ്തികയുടെ അഭിമുഖം ഡിസംബർ 30, 31 തിയതികളിലും പട്ടികജാതി വികസന വകുപ്പിൽ കാറ്റഗറിനമ്പർ 574/17 ട്രെയിനിങ് ഇൻസ്ട്രക്ടർ (സർവേയർ) (തസ്തികമാറ്റം മുഖേന) , കാറ്റഗറി നമ്പർ 494/15 അസിസ്റ്റന്റ് എഡിറ്റർ (ആർക്കിയോളജി) തസ്തികകളുടെ അഭിമുഖം  ഡിസംബർ 31 നും പിഎസ്സി ആസ്ഥാന ഓഫീസിൽ നടത്തും. വിവരണാത്മക പരീക്ഷ കാറ്റഗറി നമ്പർ 296/2019 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ്  തസ്തികയിലേക്ക് ജനുവരി ഒന്നിന് രാവിലെ 10.30 മുതൽ പകൽ ഒന്നുവരെ വിവരണാത്മക പരീക്ഷ നടത്തും. ഒഎംആർ പരീക്ഷ ആരോഗ്യ വകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് എന്നിവയിൽ മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 240/18, 337/18‐ എൽസി/എഐ., 40/19‐വിശ്വകർമ, 2/19) തസ്തികയിലേക്ക് 2021 ജനുവരി ഒന്നിന് രാവിലെ 7.30 മുതൽ 9.15 വരെ ഒഎംആർ. പരീക്ഷ നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ടൂൾ ആൻഡ് ഡൈ എഞ്ചിനീയറിങ്ങ് (പോളിടെക്നിക് കോളേജുകൾ) (കാറ്റഗറി നമ്പർ 5/19) തസ്തികയിലേക്ക് ജനുവരി ആറിന് രാവിലെ 10.30 മുതൽ പകൽ 12.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനിയറിങ്് (ഗവ.പോളിടെക്നിക് കോളേജുകൾ) ജനുവരി അഞ്ചിന് രാവിലെ 10.30 മുതൽ പകൽ 12.15 വരെ ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും. ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പൊലീസ് വകുപ്പിൽ കാറ്റഗറി നമ്പർ 41/19 പൊലീസ് കോൺസ്റ്റബിൾ ഇന്ത്യ റിസർവ് ബറ്റാലിയൻ (റഗുലർ വിങ്) (എൻസിഎ‐എസ്സിസിസി) () തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഡിസംബർ 31 ന് രാവിലെ ആറിന് തിരുവനന്തപുരം എസ്എപി പരേഡ് ഗ്രൗണ്ടിൽ  നടത്തും. പ്രമാണപരിശോധന തിരുവനന്തപുരം ജില്ലയിലെ മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ കാറ്റഗറി നമ്പർ133/18 ട്രേസർ  തസ്തികയുടെ സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവരുടെ പ്രമാണപരിശോധന ഡിസംബർ 30, 31 തിയതികളിൽ രാവിലെ പത്ത് മുതൽ പിഎസ്സി തിരുവനന്തപുരം ജില്ലാ ഓഫീസിൽ നടത്തും.   Read on deshabhimani.com

Related News