ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും



തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലകളിൽ സൈനികക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 553/17 വെൽഫെയർ ഓർഗനൈസർ, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എൻസിസി വകുപ്പിൽ 547/49 ബോട്ട് കീപ്പർ (വിമുക്തഭടൻമാർ/ടെറിട്ടോറിയൽ ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ഉദ്യോഗാർഥികൾക്ക് മാത്രം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ 323/19 ഹൈസ്കൂൾ അസിസ്റ്റന്റ് (അറബിക്) തസ്തികമാറ്റം മുഖേന. ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ 593/19 ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (എൻസിഎ‐ പട്ടികജാതി) അഭിമുഖം  നടത്തും. അഭിമുഖം കേരള ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 339/17  ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കൊമേഴ്സ് തസ്തികയിലേക്കുളള രണ്ടാംഘട്ട അഭിമുഖം സെപ്തംബർ 16 മുതൽ വിവിധ തിയതികളിലായി പിഎസ്സി ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലും കോഴിക്കോട് ജില്ലാ ഓഫീസിലും  നടത്തും. അഭിമുഖത്തിന് മൂന്നുദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്തവർ ജിആർ 5 വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ 0471‐2546439).ഗൾഫ്/ഇതര സം സ്ഥാനങ്ങളിൽനിന്ന് വന്നവരോ ക്വാറന്റൈൻ കാലാവധിയിലുൾപ്പെട്ടവരോ മറ്റ് രോഗബാധയുളളവരോ അപേക്ഷക്കുന്ന മുറയ്ക്ക് അഭിമുഖ തിയതി മാറ്റി നൽകും. കൂടാതെ ഹോട്ട്സ്പോട്ട്, കണ്ടെയ്‌ൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്കും അഭിമുഖ തിയതിക്കുമുമ്പ് മതിയായ രേഖകൾ സഹിതം പ്രൊഫൈലിൽ അപ്ലോഡ് ചെയ്യുന്ന അപേക്ഷപ്രകാരം തിയതി മാറ്റി നൽകും. അഭിമുഖത്തിന് ഹാജരാകുന്നവർ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന കോവിഡ്‌ ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ 366/19, 367/19  പ്യൂൺ/ വാച്ച്മാൻ (കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിലെ പാർട്‌ ടൈം ജീവനക്കാരിൽനിന്നും നേരിട്ടുള്ള നിയമനം) തസ്തികയുടെ ഈഴവ, പട്ടികവർഗം എന്നീ വിഭാഗത്തിനായുളള എൻസിഎ ഒഴിവുകളിലേക്കുളള അഭിമുഖം  സെപ്തംബർ 16 ന് പിഎസ്സി കോഴിക്കോട് മേഖലാ ഓഫീസിൽ നടത്തും.  അറിയിപ്പ് ലഭിക്കാത്തവർ കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം (ഫോൺ‐0495 2371500). വകുപ്പുതല പരീക്ഷാ വിജ്ഞാപനമായി കേരള ജനറൽ സർവീസിലെ ഡിവിഷണൽ അക്കൗണ്ടന്റുമാർക്കുവേണ്ടിയുളള (സ്പെഷ്യൽ ടെസ്റ്റ് ‐ ആഗസ്ത് 2020) വകുപ്പുതല പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി  ഒക്ടോബർ ഏഴ്‌. എഴുത്തുപരീക്ഷ സംസ്ഥാന ആസൂത്രണ ബോർഡിൽ 293/18 റിസർച്ച് ഓഫീസർ (പട്ടികജാതി/പട്ടികവർഗം) തസ്തികയിലേക്ക്  സെപ്തംബർ 16 ന് രാവിലെ 10.30 മുതൽ 1.00 വരെ എഴുത്തുപരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. ഒഎംആർ പരീക്ഷ പട്ടികജാതി വികസന വകുപ്പിൽ 102/17  ട്രെയിനിങ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) നേരിട്ടുള്ള നിയമനം, വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 334/19  ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ), കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ 321/19  ഇലക്ട്രീഷ്യൻ(പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) തസ്തികകളിലേക്ക്  സെപ്തംബർ 16 ന് രാവിലെ 10.30 മുതൽ 12.15 വരെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 127/18  ബ്ലഡ്ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് രണ്ട്‌ തസ്തികയിലേക്ക് സെപ്തംബർ 19 ന് രാവിലെ 10.30 മുതൽ 12.15 വരെയും ഒഎംആർ പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ ലഭിക്കും.   Read on deshabhimani.com

Related News