പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 14 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കും



തിരുവനന്തപുരം > പോലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഹെഡ് ഓഫ് സെക്ഷന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍, ലജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ടര്‍ ഗ്രേഡ് രണ്ട് (തമിഴ്), വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്, ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, ജില്ലാ സഹകരണ ബാങ്കില്‍ ഡ്രൈവര്‍, പാന്റേഷന്‍ കോര്‍പ്പറേഷനില്‍ മെഡിക്കല്‍ ഓഫീസര്‍, കെഎംഎംഎല്‍-ല്‍ ജൂനിയര്‍ സ്റ്റെനോ ടൈപ്പിസ്റ്റ്, വിവിധ വകുപ്പുകളില്‍ എല്‍ഡിസി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (ജനറല്‍ ആന്‍ഡ് സൊസൈറ്റി) തുടങ്ങി 14 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കും.  സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും 1.    കൊല്ലം ജില്ലയില്‍ സൈനിക ക്ഷേമ/എന്‍സിസി വകുപ്പില്‍ കാറ്റഗറി നമ്പര്‍ 411/2016, 412/2016 (ഒന്നാം എന്‍സിഎ-എല്‍സി/എഐ, മുസ്ലീം) പ്രകാരം ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (വിമുക്തഭടന്മാര്‍ക്ക് മാത്രം) 2.    കോട്ടയം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 421/2017 പ്രകാരം ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം). 3.    തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 346/2017 പ്രകാരം  എല്‍ഡി ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം).  ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും 1.    കാറ്റഗറി നമ്പര്‍ 563/2017 പ്രകാരം ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ സ്‌പെഷ്യലിസ്റ്റ് (മാനസിക). 2.    കാറ്റഗറി നമ്പര്‍ 418/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ മെഡിസിന്‍. 3.    കാറ്റഗറി നമ്പര്‍ 565/2017 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സ്‌കൂള്‍ ടീച്ചര്‍ ജിയോളജി. 4.    കാറ്റഗറി നമ്പര്‍ 369/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ് എപ്രോയിഡറി ആന്‍ഡ് ഡിസൈനിങ്). 5.    കാറ്റഗറി നമ്പര്‍ 33/2018 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഫിസിക്‌സ് (നാലാം എന്‍സിഎ-പട്ടികവര്‍ഗം). 6.    കാറ്റഗറി നമ്പര്‍ 34/2018 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഫിസിക്‌സ് (നാലാം എന്‍സിഎ-പട്ടികവര്‍ഗം). 7.    ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 265/2017 പ്രകാരം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്‌സ്) (തമിഴ് മീഡിയം). 8.    മലപ്പുറം ജില്ലയില്‍ ഹെല്‍ത്ത് സര്‍വീസസില്‍ കാറ്റഗറി നമ്പര്‍ 459/2017 പ്രകാരം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (എന്‍സിഎ-ഒഎക്‌സ്). 9.    ആലപ്പുഴ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 539/2017 പ്രകാരം കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം). റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും 1.    കാറ്റഗറി നമ്പര്‍ 224/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ലാബോറട്ടറി അസിസ്റ്റന്റ്. ഓണ്‍ലൈന്‍ പരീക്ഷ നടത്തും 1.    കാറ്റഗറി നമ്പര്‍ 161/2018 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇന്റീരിയര്‍ ഡെക്കറേഷന്‍ ആന്‍ഡ് ഡിസൈനിങ്) (ഒന്നാം എന്‍സിഎ- എസ്‌സി). 2.    ഇടുക്കി ജില്ലയില്‍  ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 206/2018 പ്രകാരം  ആയുര്‍വേദ തെറാപ്പിസ്റ്റ് (ഒന്നാം എന്‍സിഎ- മുസ്ലീം). 3.    കാറ്റഗറി നമ്പര്‍ 92/2018 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇന്‍സ്ട്രുമെന്റ് മെക്കാനിക്) (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം). 4.    കാറ്റഗറി നമ്പര്‍ 96/2018 പ്രകാരം കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ എന്‍ജീനിയറിങ് അസിസ്റ്റന്റ് ഗ്രഡ് രണ്ട് (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം). ഒഎംആര്‍ പരീക്ഷ നടത്തും 1.    പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 113/2016 പ്രകാരം ബൈന്‍ഡര്‍ ഗ്രേഡ് രണ്ട് (എന്‍സിഎ- എസ്‌സി). അഭിമുഖം നടത്തും 1.    പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ കാറ്റഗറി നമ്പര്‍ 239/2017, 240/2017, 241/2017, 242/2017 പ്രകാരം ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദം) (എന്‍സിഎ.-മുസ്ലീം, ഹിന്ദു നാടാര്‍, എല്‍സി/എഐ, വിശ്വകര്‍മ്മ). 2.    കാറ്റഗറി നമ്പര്‍ 364/2016 പ്രകാരം പട്ടികവര്‍ഗ വികസന വകുപ്പില്‍ ആയ (പട്ടികവര്‍ഗക്കാര്‍ ക്കുള്ള പ്രത്യേക നിയമനം) (തദ്ദേശീയരായ പട്ടികവര്‍ഗ വനിതകളില്‍ നിന്നു മാത്രം). 3.    എറണാകുളം, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ ഹോമിയോപ്പതി വകുപ്പില്‍ കാറ്റഗറി നമ്പര്‍ 540/2017 പ്രകാരം അറ്റന്‍ഡര്‍ ഗ്രേഡ് രണ്ട് (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം). 4.    എറണാകുളം ജില്ലയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 347/2017 പ്രകാരം സിനിമ ഓപ്പറേറ്റര്‍ (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം). മറ്റുതീരുമാനങ്ങള്‍ 1.    കാറ്റഗറി നമ്പര്‍ 156/2018 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളേജുകള്‍) ലക്ചറര്‍ ഇന്‍ ഡാന്‍സ് (കേരള നടനം) (രണ്ടാം എന്‍സിഎ-മുസ്ലീം) രണ്ട് തവണ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്തതിനാല്‍ ടി ഒഴിവ് മാതൃറാങ്ക് പട്ടികയിലെ മറ്റ് പിന്നോക്കവിഭാഗത്തിന് നല്‍കി നികത്തുവാന്‍ തീരുമാനിച്ചു.      Read on deshabhimani.com

Related News