20 April Saturday

പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ ഉള്‍പ്പെടെ 14 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 1, 2019

തിരുവനന്തപുരം > പോലീസ് വകുപ്പില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ഹെഡ് ഓഫ് സെക്ഷന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍, ലജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ടര്‍ ഗ്രേഡ് രണ്ട് (തമിഴ്), വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ടൈപ്പിസ്റ്റ് ക്ലാര്‍ക്ക്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്, ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്, ജില്ലാ സഹകരണ ബാങ്കില്‍ ഡ്രൈവര്‍, പാന്റേഷന്‍ കോര്‍പ്പറേഷനില്‍ മെഡിക്കല്‍ ഓഫീസര്‍, കെഎംഎംഎല്‍-ല്‍ ജൂനിയര്‍ സ്റ്റെനോ ടൈപ്പിസ്റ്റ്, വിവിധ വകുപ്പുകളില്‍ എല്‍ഡിസി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ സെയില്‍സ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (ജനറല്‍ ആന്‍ഡ് സൊസൈറ്റി) തുടങ്ങി 14 തസ്തികകളില്‍ വിജ്ഞാപനം പുറപ്പെടുവിക്കും. 

സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

1.    കൊല്ലം ജില്ലയില്‍ സൈനിക ക്ഷേമ/എന്‍സിസി വകുപ്പില്‍ കാറ്റഗറി നമ്പര്‍ 411/2016, 412/2016 (ഒന്നാം എന്‍സിഎ-എല്‍സി/എഐ, മുസ്ലീം) പ്രകാരം ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (വിമുക്തഭടന്മാര്‍ക്ക് മാത്രം)
2.    കോട്ടയം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 421/2017 പ്രകാരം ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം).
3.    തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 346/2017 പ്രകാരം  എല്‍ഡി ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം). 

ചുരുക്ക പട്ടിക പ്രസിദ്ധീകരിക്കും
1.    കാറ്റഗറി നമ്പര്‍ 563/2017 പ്രകാരം ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ സ്‌പെഷ്യലിസ്റ്റ് (മാനസിക).
2.    കാറ്റഗറി നമ്പര്‍ 418/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ജനറല്‍ മെഡിസിന്‍.
3.    കാറ്റഗറി നമ്പര്‍ 565/2017 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സ്‌കൂള്‍ ടീച്ചര്‍ ജിയോളജി.
4.    കാറ്റഗറി നമ്പര്‍ 369/2017 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ് എപ്രോയിഡറി ആന്‍ഡ് ഡിസൈനിങ്).
5.    കാറ്റഗറി നമ്പര്‍ 33/2018 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഫിസിക്‌സ് (നാലാം എന്‍സിഎ-പട്ടികവര്‍ഗം).
6.    കാറ്റഗറി നമ്പര്‍ 34/2018 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ഫിസിക്‌സ് (നാലാം എന്‍സിഎ-പട്ടികവര്‍ഗം).
7.    ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 265/2017 പ്രകാരം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മാത്‌സ്) (തമിഴ് മീഡിയം).
8.    മലപ്പുറം ജില്ലയില്‍ ഹെല്‍ത്ത് സര്‍വീസസില്‍ കാറ്റഗറി നമ്പര്‍ 459/2017 പ്രകാരം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (എന്‍സിഎ-ഒഎക്‌സ്).
9.    ആലപ്പുഴ ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 539/2017 പ്രകാരം കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം).

റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും
1.    കാറ്റഗറി നമ്പര്‍ 224/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ജൂനിയര്‍ ലാബോറട്ടറി അസിസ്റ്റന്റ്.

ഓണ്‍ലൈന്‍ പരീക്ഷ നടത്തും
1.    കാറ്റഗറി നമ്പര്‍ 161/2018 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇന്റീരിയര്‍ ഡെക്കറേഷന്‍ ആന്‍ഡ് ഡിസൈനിങ്) (ഒന്നാം എന്‍സിഎ- എസ്‌സി).
2.    ഇടുക്കി ജില്ലയില്‍  ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 206/2018 പ്രകാരം  ആയുര്‍വേദ തെറാപ്പിസ്റ്റ് (ഒന്നാം എന്‍സിഎ- മുസ്ലീം).
3.    കാറ്റഗറി നമ്പര്‍ 92/2018 പ്രകാരം വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇന്‍സ്ട്രുമെന്റ് മെക്കാനിക്) (പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം).
4.    കാറ്റഗറി നമ്പര്‍ 96/2018 പ്രകാരം കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ എന്‍ജീനിയറിങ് അസിസ്റ്റന്റ് ഗ്രഡ് രണ്ട് (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം).

ഒഎംആര്‍ പരീക്ഷ നടത്തും
1.    പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കാറ്റഗറി നമ്പര്‍ 113/2016 പ്രകാരം ബൈന്‍ഡര്‍ ഗ്രേഡ് രണ്ട് (എന്‍സിഎ- എസ്‌സി).

അഭിമുഖം നടത്തും
1.    പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസില്‍ കാറ്റഗറി നമ്പര്‍ 239/2017, 240/2017, 241/2017, 242/2017 പ്രകാരം ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദം) (എന്‍സിഎ.-മുസ്ലീം, ഹിന്ദു നാടാര്‍, എല്‍സി/എഐ, വിശ്വകര്‍മ്മ).
2.    കാറ്റഗറി നമ്പര്‍ 364/2016 പ്രകാരം പട്ടികവര്‍ഗ വികസന വകുപ്പില്‍ ആയ (പട്ടികവര്‍ഗക്കാര്‍ ക്കുള്ള പ്രത്യേക നിയമനം) (തദ്ദേശീയരായ പട്ടികവര്‍ഗ വനിതകളില്‍ നിന്നു മാത്രം).
3.    എറണാകുളം, ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളില്‍ ഹോമിയോപ്പതി വകുപ്പില്‍ കാറ്റഗറി നമ്പര്‍ 540/2017 പ്രകാരം അറ്റന്‍ഡര്‍ ഗ്രേഡ് രണ്ട് (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം).
4.    എറണാകുളം ജില്ലയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 347/2017 പ്രകാരം സിനിമ ഓപ്പറേറ്റര്‍ (പട്ടികവര്‍ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം).

മറ്റുതീരുമാനങ്ങള്‍
1.    കാറ്റഗറി നമ്പര്‍ 156/2018 പ്രകാരം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളേജുകള്‍) ലക്ചറര്‍ ഇന്‍ ഡാന്‍സ് (കേരള നടനം) (രണ്ടാം എന്‍സിഎ-മുസ്ലീം) രണ്ട് തവണ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടും ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്തതിനാല്‍ ടി ഒഴിവ് മാതൃറാങ്ക് പട്ടികയിലെ മറ്റ് പിന്നോക്കവിഭാഗത്തിന് നല്‍കി നികത്തുവാന്‍ തീരുമാനിച്ചു.
  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top