ഐഎസ്ആർഒയിൽ സയന്റിസ്റ്റ്/എൻജിനിയർ



ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ (ഐഎസ്ആർഒ) സയന്റിസ്റ്റ്/എൻജിനിയർ തസ്തികയിൽ നിയമനം നടത്തും. സിവിൽ ഇലക്ട്രിക്കൽ, റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്, ആർകിടെക്ചർ വിഭാഗങ്ങളിലാണ്  ഒഴിവ്. സിവിൽ 09, ഇലട്രിക്കൽ 05, റെഫ്രിജറേഷൻ ആ്ൻൻഡ് എയർകണടീഷനിങ് 02, ആർകിടെക്ചർ 01 എന്നിങ്ങനെയാണ് ഒഴിവ്. ഛണ്ഡീഗഡ് സെമികണ്ടക്ടർ ലബോറട്ടറിയിൽ 01 ഒഴിവുണ്ട്. യോഗ്യത 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദമാണ് യോഗ്യത. ഉയർന്ന പ്രായം 35. 2019 ജനുവരി 15നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.isro.gov.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 15. വിശദവിവരം website ൽ.   Read on deshabhimani.com

Related News