ദക്ഷിണ റെയില്‍വെയില്‍ 144 അപ്രന്റീസ്



ദക്ഷിണ റെയില്‍വേയില്‍ അപ്രന്റീസ് തസ്തികയില്‍ 144 ഒഴിവ്. എറണാകുളം, പാലക്കാട്, ഈറോഡ്, തിരുവനന്തപുരം വര്‍ക്ക്ഷോപ്പ്/ഡിപ്പോകളിലാകും ഒഴിവുകള്‍. അതത് ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് യോഗ്യതകളുള്ളവരും കേരളത്തിലോ തമിഴ്നാട്ടിലോ എംപ്ളോയ്മെന്റ് എക്സേഞ്ചുകളില്‍ പേര്രജിസ്റ്റര്‍ ചെയ്തവരുമാകണം. ഉയര്‍ന്ന യോഗ്യതകളുള്ളവര്‍ (ബിരുദം/ഡിപ്ളോമ/എന്‍ജിനിയറിങ് ബിരുദം) അപേക്ഷിക്കേണ്ടതില്ല. ഫിറ്റര്‍, മെഷിനിസ്റ്റ് ടര്‍ണര്‍: എസ്എസ്എല്‍സി പാസായിരിക്കണം. അനുബന്ധ ട്രേഡില്‍ എന്‍സിവിടി നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. കാര്‍പെന്റര്‍, വെല്‍ഡര്‍: എട്ടാംക്ളാസ് പാസായിരിക്കണം. അനുബന്ധ ട്രേഡില്‍ എന്‍സിവിടി നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക്സ് മെക്കാനിക്ക്:  എസ്എസ്എല്‍സി പാസായിരിക്കണം. സയന്‍സ് ഒരു വിഷയമായി പഠിച്ചിരിക്കണം. അനുബന്ധ ട്രേഡില്‍ എന്‍സിവിടി നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. മെക്കാനിക് ഡീസല്‍ മെയിന്റനന്‍സ്: എസ്എസ്എല്‍സി പാസായിരിക്കണം. അനുബന്ധ ട്രേഡില്‍ എന്‍സിവിടി നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. പ്രായം: 15–24 വയസ്സ്. 1992 ഏപ്രില്‍ 23നും 2001 ഏപ്രില്‍ 21നും ഇടയില്‍ ജനിച്ചവര്‍. സംവരണവിഭാഗത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഇളവ്. അപേക്ഷാഫീസ് 100 രൂപ. പോസ്റ്റല്‍ ഓര്‍ഡറായി അടയ്ക്കണം.  പോസ്റ്റല്‍ ഓര്‍ഡര്‍ എടുക്കാനുള്ള വിലാസം വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും വനിതകള്‍ക്കും ഫീസില്ല. www.sr.indianrailways.gov.in വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചശേഷം അപേക്ഷാഫോറം ഡൌണ്‍ലോഡ്ചെയ്തെടുത്ത് പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍സഹിതം ഏപ്രില്‍ 22നകം അപേക്ഷിക്കണം. വിലാസം വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍. Read on deshabhimani.com

Related News