28 March Thursday

ദക്ഷിണ റെയില്‍വെയില്‍ 144 അപ്രന്റീസ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 31, 2016

ദക്ഷിണ റെയില്‍വേയില്‍ അപ്രന്റീസ് തസ്തികയില്‍ 144 ഒഴിവ്. എറണാകുളം, പാലക്കാട്, ഈറോഡ്, തിരുവനന്തപുരം വര്‍ക്ക്ഷോപ്പ്/ഡിപ്പോകളിലാകും ഒഴിവുകള്‍.
അതത് ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് യോഗ്യതകളുള്ളവരും കേരളത്തിലോ തമിഴ്നാട്ടിലോ എംപ്ളോയ്മെന്റ് എക്സേഞ്ചുകളില്‍ പേര്രജിസ്റ്റര്‍ ചെയ്തവരുമാകണം. ഉയര്‍ന്ന യോഗ്യതകളുള്ളവര്‍ (ബിരുദം/ഡിപ്ളോമ/എന്‍ജിനിയറിങ് ബിരുദം) അപേക്ഷിക്കേണ്ടതില്ല.

ഫിറ്റര്‍, മെഷിനിസ്റ്റ് ടര്‍ണര്‍: എസ്എസ്എല്‍സി പാസായിരിക്കണം. അനുബന്ധ ട്രേഡില്‍ എന്‍സിവിടി നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.
കാര്‍പെന്റര്‍, വെല്‍ഡര്‍: എട്ടാംക്ളാസ് പാസായിരിക്കണം. അനുബന്ധ ട്രേഡില്‍ എന്‍സിവിടി നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.

ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക്സ് മെക്കാനിക്ക്:  എസ്എസ്എല്‍സി പാസായിരിക്കണം. സയന്‍സ് ഒരു വിഷയമായി പഠിച്ചിരിക്കണം. അനുബന്ധ ട്രേഡില്‍ എന്‍സിവിടി നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.

മെക്കാനിക് ഡീസല്‍ മെയിന്റനന്‍സ്: എസ്എസ്എല്‍സി പാസായിരിക്കണം. അനുബന്ധ ട്രേഡില്‍ എന്‍സിവിടി നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.
പ്രായം: 15–24 വയസ്സ്. 1992 ഏപ്രില്‍ 23നും 2001 ഏപ്രില്‍ 21നും ഇടയില്‍ ജനിച്ചവര്‍. സംവരണവിഭാഗത്തിലുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ ഇളവ്.
അപേക്ഷാഫീസ് 100 രൂപ. പോസ്റ്റല്‍ ഓര്‍ഡറായി അടയ്ക്കണം.  പോസ്റ്റല്‍ ഓര്‍ഡര്‍ എടുക്കാനുള്ള വിലാസം വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും വനിതകള്‍ക്കും ഫീസില്ല.

www.sr.indianrailways.gov.in വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചശേഷം അപേക്ഷാഫോറം ഡൌണ്‍ലോഡ്ചെയ്തെടുത്ത് പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍സഹിതം ഏപ്രില്‍ 22നകം അപേക്ഷിക്കണം. വിലാസം വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top