K TET പരീക്ഷയെക്കുറിച്ച്



K TET  പരീക്ഷയെക്കുറിച്ച് കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയില്‍നിന്ന് ആര്‍ സുരേഷ്കുമാര്‍ K TET  പരീക്ഷയെക്കുറിച്ച്  ചോദിക്കുന്നു. 2016 ആഗസ്തില്‍ ഗവര്‍മെന്റ് സര്‍വീസില്‍  പ്രവേശിച്ചവര്‍ക്ക് K TET  അത്യാവശ്യമാണോ ? ഇപ്പോള്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള (2016 വരെ)  അധ്യാപകരെ K TET   യോഗ്യത നേടുന്നതില്‍നിന്ന് ഒഴിവാക്കിയതായി പറയുന്നു. ഇത് ശരിയാണോ?  അപ്രകാരമുള്ള ഉത്തരവ് ലഭ്യമാണോ? എംഎഡ് ഉള്ളവരെ  K TET  ല്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടോ? ഉത്തരം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 15/06/2016 ലെ 99/2016/ പൊ. വി. വ. നമ്പര്‍ ഉത്തരവ് പ്രകാരം 2015-16 അധ്യയന വര്‍ഷംവരെ നിയമിതരായ അധ്യാപകര്‍ക്ക് ഗഠഋഠ യോഗ്യത നേടുന്നതിന് 31/03/2018 വരെ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ 21/02/2017 ലെ 03/17/പൊ.വി.വ നമ്പര്‍ ഉത്തരവ് പ്രകാരം 2016-17 അധ്യയന വര്‍ഷം സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കുകൂടി ഈ ഇളവ് അനുവദിച്ചിട്ടുണ്ട്. അതത് വിഷയങ്ങളില്‍ C-TET/NET/SET/M.Phil/PhD യോഗ്യത ഉള്ളവരെ KTET യോഗ്യത നേടുന്നതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.(Go.P No/145/16/G-Edn dt.30/08/16) M.Ed യോഗ്യതയുള്ളവരെയും KTET യോഗ്യത നേടുന്നതില്‍നിന്ന്  ഒഴിവാക്കിയിട്ടുണ്ട്.   (GO.(P) No/244/12/G-Edn dt.25/07/12) സംസ്ഥാന സര്‍ക്കാര്‍ പുതുതായി ആരംഭിച്ച പേരാമ്പ്ര കരിയര്‍ ഡവലപ്മെന്റ് സെന്ററിലെ സെന്റര്‍ മാനേജരും എംപ്ളോയ്മെന്റ് ഓഫീസറുമാണ് ലേഖകന്‍. 0496 2615500   Read on deshabhimani.com

Related News