നാഷണൽ ഡിഫൻസ്, 
നേവൽ അക്കാദമി



നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും യുപിഎസ് സി അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുണ്ട്. അവിവാഹിതരായ യുവാക്കളും വനിതകളുമാണ് അപേക്ഷിക്കേണ്ടത്. യോഗ്യത: കരസേന പ്ലസ് ടു ജയിക്കണം. വ്യോമസേന, നാവിക സേനാ വിഭാഗം - നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി - ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് പഠിച്ച പ്ലസ് ടു .അല്ലെങ്കിൽ തത്തുല്യം. ഇപ്പോൾ പ്ലസ് ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം. അഭിമുഖത്തിന് സർടിഫിക്കറ്റ് ഹാജരാക്കണം.പ്രായം 2004 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം. എഴുത്ത് പരീക്ഷയുടേയും സർവീസ് സെലക്ഷൻ ബോർഡ് ടെസ്റ്റ് / അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ട് ഘട്ടമായാണ് പരീക്ഷ. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാ കേന്ദ്രങ്ങൾ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ഏഴ്. വിശദവിവരത്തിനും അപേക്ഷിക്കാനും www.upsc.gov.in Read on deshabhimani.com

Related News