29 March Friday

നാഷണൽ ഡിഫൻസ്, 
നേവൽ അക്കാദമി

വെബ് ഡെസ്‌ക്‌Updated: Monday May 30, 2022

നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാദമിയിലേക്കും യുപിഎസ് സി അപേക്ഷ ക്ഷണിച്ചു. 400 ഒഴിവുണ്ട്. അവിവാഹിതരായ യുവാക്കളും വനിതകളുമാണ് അപേക്ഷിക്കേണ്ടത്. യോഗ്യത: കരസേന പ്ലസ് ടു ജയിക്കണം. വ്യോമസേന, നാവിക സേനാ വിഭാഗം - നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി - ഫിസിക്സ് കെമിസ്ട്രി മാത്തമാറ്റിക്സ് പഠിച്ച പ്ലസ് ടു .അല്ലെങ്കിൽ തത്തുല്യം. ഇപ്പോൾ പ്ലസ് ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം. അഭിമുഖത്തിന് സർടിഫിക്കറ്റ് ഹാജരാക്കണം.പ്രായം 2004 ജനുവരി രണ്ടിനും 2007 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരാകണം. എഴുത്ത് പരീക്ഷയുടേയും സർവീസ് സെലക്ഷൻ ബോർഡ് ടെസ്റ്റ് / അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. രണ്ട് ഘട്ടമായാണ് പരീക്ഷ. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാ കേന്ദ്രങ്ങൾ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ ഏഴ്. വിശദവിവരത്തിനും അപേക്ഷിക്കാനും www.upsc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top