എസ്ബിഐയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍: 255 ഒഴിവ്



സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെല്‍ത്ത് മാനേജ്മെന്റ് വിഭാഗത്തില്‍ സ്പെഷ്യലിസ്റ്റ് കേഡര്‍ തസ്തികകളില്‍ നിയമനം. ആകെ 255 ഒഴിവ്. കരാര്‍നിയമനമാണ്. കസ്റ്റമര്‍ റിലേഷന്‍ഷിപ് എക്സിക്യൂട്ടീവ്സ്: ബിരുദമാണ് യോഗ്യത. ഡോക്യുമെന്റേഷനില്‍ ജോലിപരിചയം. മികച്ച ആശയവിനിമയശേഷി എന്നിവ അഭിലഷണീയം. പ്രായം: 20-35 വയസ്സ്. ഇന്‍വെസ്റ്റ്മെന്റ് കൌണ്‍സലേഴ്സ്: എഎംഎഫ്ഐ/എന്‍ഐഎസ്എം (മോഡ്യൂള്‍ ഫൈവ്) സര്‍ട്ടിഫിക്കേഷനോടെ ബിരുദാനന്തര ബിരുദം/ബിരുദം. സിഎഫ്പി/സിഎഫ്എ/സെബി ഒന്ന് എ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസര്‍, കൌണ്‍സലര്‍, വെല്‍ത്ത് മാനേജ്മെന്റ് എന്നീ മേഖലകളില്‍ മൂന്നുവര്‍ഷ ജോലിപരിചയം.  പ്രായം 23-35 വയസ്സ്. റിലേഷന്‍ഷിപ് മാനേജര്‍ (ടീം ലീഡ്): ബിരുദമാണ് യോഗ്യത. വെല്‍ത്ത് മാനേജ്മെന്റ് മേഖലയില്‍ റിലേഷന്‍ഷിപ് മാനേജര്‍ ടീം ലീഡറായി നാലുവര്‍ഷ ജോലിപരിചയം. പ്രായം 23-35 വയസ്സ്.   റിലേഷന്‍ഷിപ് മാനേജര്‍: ബിരുദമാണ് യോഗ്യത. മികച്ച സ്ഥാപനത്തില്‍ അനുബന്ധമേഖലയില്‍ രണ്ടുവര്‍ഷ ജോലിപരിചയം. പ്രായം 23-35 വയസ്സ്. അക്വിസിഷന്‍ റിലേഷന്‍ഷിപ് മാനേജര്‍:ബിരുദം. മുന്‍നിരസ്ഥാപനത്തില്‍ അനുബന്ധമേഖലയില്‍ രണ്ടുവര്‍ഷ ജോലിപരിചയം. പ്രായം 23-35 വയസ്സ്. സെന്‍ട്രല്‍ റിസര്‍ച്ച് ടീം-എംബിഎ/പിജിഡിഎ: അനുബന്ധ മേഖലയില്‍ അഞ്ചുവര്‍ഷ ജോലിപരിചയം. പ്രായം: 30-40 വയസ്സ്.   മാനേജര്‍ (ബിസിനസ് പ്രോസസ്): എംബിഎ/പിജിഡിഎ. അനുബന്ധമേഖലയില്‍ അഞ്ചുവര്‍ഷ ജോലിപരിചയം. പ്രായം: 30-40 വയസ്സ്. മാനേജര്‍ (ബിസിനസ് ഡെവലപ്മെന്റ്): എംബിഎ/പിജിഡിഎ. അനുബന്ധമേഖലയില്‍ അഞ്ചുവര്‍ഷ ജോലിപരിചയം. പ്രായം: 30-40 വയസ്സ്. ഓപ്പറേഷന്‍സ് ഹെഡ്:എംബിഎ/പിജിഡിഎ അനുബന്ധമേഖലയില്‍ 15 വര്‍ഷം ജോലി പരിചയം. പ്രായം: 40-52 വയസ്സ്. പ്രോഡക്ട്സ്, ഇന്‍വെസ്റ്റ്മെന്റ്സ് ആന്‍ഡ് റിസര്‍ച്ച് ഹെഡ്:ബിരുദമാണ് യോഗ്യത. അനുബന്ധമേഖലയില്‍ 15 വര്‍ഷ ജോലി പരിചയം. പ്രായം: 40-52 വയസ്സ്. 2017 മാര്‍ച്ച് ഒന്നിന് അടിസ്ഥാനമാക്കിയാണ് പ്രായം, യോഗ്യത എന്നിവ കണക്കാക്കുന്നത്.  www.sbi.co.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ 10 വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News