ദേവസ്വം ബോർഡ് കോളേജിൽ



തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള എയ്ഡഡ് കോളേജുകളിലെ ഓഫീസ് അറ്റൻഡന്റ്/ലാസ്റ്റ് ഗ്രേഡ് സ്റ്റാഫ് നിയമനത്തനി് അപേക്ഷ ക്ഷണിച്ചു. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ കേരള സർവകലാശാലയിലും മഹാത്മാഗാന്ധി സർവകലാശാലയിലും അഫിലിയേറ്റ് െചയ്ത കോളേജുകളിലേക്കാണ് അപേക്ഷക്ഷണിച്ചത്. 18 (കേരള സർവകലാശാലയുടെ കീഴിൽ 9,   മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ 9) ഒഴിവാണുള്ളത്. യോഗ്യത മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്. സൈക്കിൾ സവാരി അറിയുന്നത് അഭികാമ്യം. പ്രായം 18‐36.(നിയമാനുസൃത ഇളവുകൾ ബാധകം) അപേക്ഷ സെക്രട്ടറി തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം‐ 695003 എന്നവിലാസത്തിലാണ് അയക്കേണ്ടത്. അപേക്ഷാഫോറം  www.travancoredevaswomboard.org എന്ന website ൽനിന്ന് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്തംബർ 18. വിശദവിവരം website ൽ.   Read on deshabhimani.com

Related News