20 April Saturday

ദേവസ്വം ബോർഡ് കോളേജിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 29, 2020

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള എയ്ഡഡ് കോളേജുകളിലെ ഓഫീസ് അറ്റൻഡന്റ്/ലാസ്റ്റ് ഗ്രേഡ് സ്റ്റാഫ് നിയമനത്തനി് അപേക്ഷ ക്ഷണിച്ചു. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിൽ കേരള സർവകലാശാലയിലും മഹാത്മാഗാന്ധി സർവകലാശാലയിലും അഫിലിയേറ്റ് െചയ്ത കോളേജുകളിലേക്കാണ് അപേക്ഷക്ഷണിച്ചത്. 18 (കേരള സർവകലാശാലയുടെ കീഴിൽ 9,   മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ 9) ഒഴിവാണുള്ളത്.

യോഗ്യത മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ്. സൈക്കിൾ സവാരി അറിയുന്നത് അഭികാമ്യം. പ്രായം 18‐36.(നിയമാനുസൃത ഇളവുകൾ ബാധകം) അപേക്ഷ സെക്രട്ടറി തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം‐ 695003 എന്നവിലാസത്തിലാണ് അയക്കേണ്ടത്. അപേക്ഷാഫോറം  www.travancoredevaswomboard.org എന്ന website ൽനിന്ന് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി സെപ്തംബർ 18. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top