കിംസ് ഹെൽത്തിൽ ഇന്റേണൽ മെഡിക്കൽ ട്രെയിനിങ്



കിംസ് ഹെൽത്തിലെ ലോകോത്തര ആരോഗ്യസംവിധാനങ്ങൾ പ്രയോജനപ്പെടുത്തി മൂന്ന് വർഷത്തെ പരിശീലന പരിപാടിയായ ഇന്റേണൽ മെഡിക്കൽ ട്രെയിനിങി(ഐഎംടി) ന് ചേരാൻ മെഡിക്കൽ ബിരുദധാരികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബ്രിട്ടനിലെ  മെമ്പർഷിപ്പ് ഓഫ് റോയൽ കോളേജസ് ഓഫ് ഫിസിഷ്യൻസ് (എംആർസിപി) ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഡോക്ടർമാർ കോഴ്സ് കാലയളവിൽ ഐഎംടിയുടെ പാർട്ട് ഒന്ന്, രണ്ട് എന്നിവയും പ്രാക്ടിക്കൽ അസസ്മെന്റ് ഓഫ് ക്ലിനിക്കൽ എക്സാമിനേഷൻ സ്കിൽസ് (പേസസ്)‐ഉം ജയിക്കണം. ആശുപത്രി കേന്ദ്രീകരിച്ചുള്ള വിലയിരുത്തലിനോടൊപ്പം മൂന്ന് വർഷം പൂർണമായും ഈ പരിപാടിയിൽ തുടരുകയും യുകെയിലെ എംആർസിപി പരീക്ഷ ജയിക്കുകയും വേണം. ബ്രിട്ടണിലെ റോയൽ കോളജ് ഓഫ് ഫിസിഷ്യൻസ് ട്രെയിനിങ ്ബോർഡുമായിചേർന്ന് കിംസ് ഹെൽത്ത് നടത്തുന്ന ഈ പരിശീലനം യുകെയിലെ ഐഎംടിയ്ക്ക് തത്തുല്യമാണ്. ഇവിടെ നിന്ന് ഐഎംടി പരീക്ഷ ജയിക്കുന്നവർക്ക് ബ്രിട്ടനിലെ വിവിധ ആശുപത്രികളിൽ അവിടെ ഇതേ പരിശീലനം പൂർത്തിയായവർക്കൊപ്പം സൂപ്പർ സ്പെഷ്യാലിറ്റികളിൽ ഉന്നത സ്പെഷ്യാലിറ്റി കോഴ്സുകൾ പൂർത്തിയാക്കാനാവും. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിര രജിസ്ട്രേഷനുള്ള ഡോക്ടർമാർക്ക് മാത്രമാണ് ഐഎംടി‐യിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ക്ലാസുകൾ സെപ്റ്റംബറിൽ തുടങ്ങും. താത്പര്യമുള്ളവർ ആഗസ്ത് 31ന് മുമ്പ ബന്ധപ്പെടണം. ഫോൺ 0471‐2941306. ഐഎംടിയുടെ മൂന്ന് വർഷത്തെ വിജയകരമായ പൂർത്തീകരണത്തിനുശേഷം ഡോക്ടർമാർക്ക് ഉന്നതപരിശീലനത്തിനായി യുകെയിലേക്ക് പോകാനുള്ള യോഗ്യത ലഭിക്കും. ഇവർക്ക്  ഭാഷാ പരിജ്ഞാനപരീക്ഷയായ പിഎൽഎബി ഒഴിവാക്കിയിട്ടുണ്ട്. Read on deshabhimani.com

Related News