നേഴ്സുമാര്‍ക്ക് സൈന്യത്തില്‍ ഓഫീസര്‍



സൈന്യത്തില്‍  നേഴ്സുമാര്‍ക്ക് ഓഫീസറാവാന്‍ അവസരം. എംഎസ്സി നേഴ്സിങ്/പോസ്റ്റ് ബേസിക് നേഴ്സിങ്/ബിഎസ്സി നേഴ്സിങ് പാസാകണം. സംസ്ഥാന നേഴ്സിങ് കൌണ്‍സില്‍ രജിസ്ട്രേഷന്‍ വേണം. 1982 ജൂലൈ 10നും 1996 ജൂലൈ 11നും ഇടയില്‍ (രണ്ടു തീയതിയും ഉള്‍പ്പെടെ) ജനിച്ചവര്‍ മാത്രം അപേക്ഷിക്കുക. അവിവാഹിതര്‍ക്കും വിവാഹിതര്‍ക്കും നിയമപരമായി വിവാഹമോചനം നേടിയവര്‍ക്കും വിധവകള്‍ക്കും അപേക്ഷിക്കാം. ഗര്‍ഭിണികള്‍ക്ക് അപേക്ഷിക്കാനാവില്ല. www.joinindianarmy.nic.in വെബ്സൈറ്റിലൂടെ ജൂലൈ 11 വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News