ഡൽഹിയിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ



ഡൽഹിയിലെ വിവിധ ഗവ. ഓഫീസുകളിൽ ഡാറ്റ എൻട്രി ഓപറേറ്റർ (ഹിന്ദി/ ഇംഗ്ലീഷ്) തസ്തികകളിൽ 100 ഒഴിവുണ്ട്. കരാർ നിയമനമാണ്. ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യയാണ്(ബിഇസിഐഎൽ) അപേക്ഷ ക്ഷണിച്ചിരുക്കുന്നത്. യോഗ്യത പ്ലസ്ടു/അംഗീകൃത സർവകലാശാല ബിരുദം കംപ്യൂട്ടറിൽ മിനിറ്റിൽ 35 ഇംഗ്ലീഷ്/ ഹിന്ദി വാക്ക് ടൈപ്പിങ് വേഗത. അപേക്ഷാഫോറവും വിശദവിവരവും www.becil.com  എന്ന വെബ്സൈറ്റിൽ ലഭിക്കും.  വിലാസം ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച്ആർ), ബിഇസിഐഎൽ കോർപറേറ്റ് ഓഫീസ്, നോയിഡ എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തിയതി ജനുവരി ഏഴ്. Read on deshabhimani.com

Related News