ഇഗ്‌നോയിൽ 
200 ജൂനിയർ അസിസ്‌റ്റന്റ്‌ 
കം ടൈപ്പിസ്‌റ്റ്‌



ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ സർവകലശാലയിൽ(IGNOU)  ജൂനിയർ അസിസ്‌റ്റന്റ്‌ കം ടൈപ്പിസ്‌റ്റിന്റെ 200 ഒഴിവുണ്ട്‌. പ്ലസ്‌ടുവും കംപ്യൂട്ടർ ടൈപ്പിങ്‌ പ്രാവീണ്യവുമുള്ളവർക്ക്‌ അപേക്ഷിക്കാം. പ്രായം: 18–-27. കംപ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷയും സ്‌കിൽ ടെസ്‌റ്റും ഉണ്ടാവും. കേരളത്തിൽ എറണാകുളം/മൂവാറ്റുപുഴ, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും.  അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 20. വിശദവിവരങ്ങൾക്ക്‌ www.ignou.ac.in, https://recruitment.nta.nic.in കാണുക. Read on deshabhimani.com

Related News