ന്യൂക്ലിയർ പവർ കോർപറേഷനിൽ



ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡിൽ ടെക്‌നിക്കൽ ഓഫീസർ, മെഡിക്കൽ ഓഫീസർ, ഡെപ്യൂട്ടി ചീഫ്‌ ഫയർ ഓഫീസർ/എ, സ്‌റ്റേഷൻ ഓഫീസർ/എ തസ്‌തികകളിലാണ്‌ ഒഴിവ്‌. ടെക്‌നിക്കൽ ഓഫീസർ/ഡി–-മെക്കാനിക്കൽ 28, ടെക്‌നിക്കൽ ഓഫീസർ/ഡി–-ഇലക്ട്രിക്കൽ 10, ടെക്‌നിക്കൽ ഓഫീസർ/ഡി–-സിവിൽ 12, മെഡിക്കൽ ഓഫീസർ/ഡി സ്‌പെഷ്യലിസ്‌റ്റ്‌ 8, മെഡിക്കൽ ഓഫീസർ/സി (ജിഡിഎംഒ) 7, ഡെപ്യൂട്ടി ചീഫ്‌ ഫയർ ഓഫീസർ/എ 3, സ്‌റ്റേഷൻ ഓഫീസർ/എ 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌. https://www.npcilcareers.co.in വഴി  ഏപ്രിൽ ആറിന്‌ രാവിലെ പത്തുമുതൽ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. അവസാന തിയതി ഏപ്രിൽ 20 വൈകിട്ട്‌ അഞ്ച്‌.  Read on deshabhimani.com

Related News