പിഎസ്‌സി



49 തസ്‌തികകളിൽ  അപേക്ഷക്ഷണിച്ചു 49 തസ്‌തികകളിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. സംസ്ഥാന, ജനറൽ റിക്രൂട്ട്‌മെന്റ്‌, ജില്ലാ ജനറൽ റിക്രൂട്ട്‌മെന്റ്‌, സംസ്ഥാന/ജില്ലാ,  സ്‌പെഷ്യൽ/എൻസിഎ  തസ്‌തികകളിലേക്കാണ്‌ അപേക്ഷ ക്ഷണിച്ചത്‌. കെഎസ്‌ഇബിയിൽ അസിസ്‌റ്റന്റ്‌ എൻജിനിയർ, വിവിധ വകുപ്പുകളിൽ ഡ്രൈവർ, അസി. പ്രൊഫസർ,  അക്കൗണ്ടന്റ്‌/സീനിയർ അസിസ്‌റ്റന്റ്‌       തുടങ്ങിയ തസ്‌തികകളിലാണ്‌ ഒഴിവ്‌. അപേക്ഷിക്കാനുള്ള     അവസാന തിയതി ഏപ്രിൽ 21. വിശദവിവരത്തിന്‌ https://      www.keralapsc.gov.in/   കെഎഎസ് ഓഫീസർ ചുരുക്കപ്പട്ടിക കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ കാറ്റഗറി നമ്പർ 186/19, 187/19, 188/19 കെഎഎസ്ഓഫീസർ (ജൂനിയർ ടൈം സ്കെയിൽ) ട്രെയിനി (സ്ട്രീം ഒന്ന്‌, സ്ട്രീം രണ്ട്‌, സ്ട്രീം മൂന്ന്‌)  തസ്തികകളുടെ രണ്ടാംഘട്ട വിവരണാത്മക പരീക്ഷകൾ സ്ട്രീം ഒന്ന്‌, സ്ട്രീം രണ്ട്‌ എന്നിവയ്ക്ക് 2020 നവംബർ 20,  21 തിയതികളിലും സ്ട്രീം മൂന്നിന് 2021 ജനുവരി 15, 16 തിയതികളിലുമായി പൂർത്തീകരിച്ചു. ഈ പരീക്ഷകളിൽ ഓരോ സ്ട്രീമിലും ഏറ്റവും ഉയർന്ന മാർക്ക് നേടിയ ഉദ്യോഗാർഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. സ്ട്രീം ഒന്നിൽ മുഖ്യപട്ടികയിൽ 68 പേരും ഉപപട്ടികയിൽ 129 പേരുമായി ആകെ 197 പേരും സ്ട്രീം രണ്ടിൽ  മുഖ്യപട്ടികയിൽ 70 പേരും ഉപപട്ടികയിൽ 119 പേരുമായി ആകെ 187 പേരും  സ്ട്രീം മൂന്നിൽ മുഖ്യപട്ടികയിൽ 71 പേരും ഉപപട്ടികയിൽ 125 പേരുമായി ആകെ 192 പേരും ഉൾപ്പെട്ടിട്ടുണ്ട്. മൂന്ന്സ്ട്രീമുകളിലുമായി ആകെ 582 ഉദ്യോഗാർത്ഥികൾ ചുരുക്കപ്പട്ടികയിലുണ്ട്. പിഎസ്സി  നൽകിയ നിയമനശുപാർശയും നിയമനവും സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകളെ കൂടാതെ വിവിധ കമ്പനി/കോർപ്പറേഷനുകൾ, സർവകലാശാലകൾ, ജില്ലാ സഹകരണ ബാങ്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ് പിഎസ്സി നിയമന ശുപാർശ നൽകുന്നത്.   ഇത്‌ സംബന്ധിച്ച് പിഎസ്സിയിൽ വ്യക്തമായ കണക്കുണ്ട്‌.   2016 മെയ് മുതൽ 2021 ഫെബ്രുവരി 28വരെ പിഎസ്സി നടത്തിയ 1,56,554 നിയമന ശുപാർശകളും ഈ കാലയളവിൽ നൽകിയ നിയമനങ്ങളും കൂടുമ്പോൾ ആകെ എണ്ണം 1, 60,585 ആകും. 4050ലധികം റാങ്ക് ലിസ്റ്റുകൾ പിഎസ്സിയിൽ നിലവിലുണ്ട്. ഒഴിവുകൾ നിയമനാധികാരികൾ റിപ്പോർട്ട് ചെയ്യുമ്പോൾ ഈ റാങ്ക് ലിസ്റ്റുകളിൽനിന്ന് കാലതാമസം കൂടാതെ കൃത്യമായി നിയമന ശുപാർശ നൽകും.     Read on deshabhimani.com

Related News