എൻഐടികളിൽ ഒഴിവുണ്ട്



വിവിധ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജികളിൽ ഒഴിവുണ്ട്‌. ജംഷേദ്‌പുർ എൻഐടിയിൽ 73 അനധ്യാപക ഒഴിവ്‌. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 19. വിശദവിവരം www.nitjsr.ac.in കോഴിക്കോട്‌ എൻഐടിയിൽ റിസർച്ച്‌ അസിസ്‌റ്റന്റിന്റെ ഒഴിവ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 28. വിശദവിവരത്തിന്‌ www.nitc.ac.in പുതുച്ചേരി എൻഐടിയിൽ അനധ്യാപക തസ്‌തികകളിൽ 11 ഒഴിവുണ്ട്‌. അപേക്ഷ ഇ മെയിലായി മാർച്ച്‌ പത്തിനകം അയക്കണം. വിശദവിവരത്തിന്‌ www.nitpy.ac.in ജയ്‌പൂരിലെ മാളവ്യ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിൽ വിവിധ പഠനവകുപ്പുകളിൽ അസോസിയറ്റ്‌  പ്രൊഫസർ ഒഴിവുണ്ട്‌. തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 26. വിശദവിവരത്തിന്‌ www.mnit.ac.in‌   Read on deshabhimani.com

Related News