മലയാളം സർവകലാശാലയിൽ പ്രോജക്ട് സ്റ്റാഫ്



മലയാളം സർവകലാശാലയിലെ എഴുത്തച്ഛൻ പഠനകേന്ദ്രത്തിൽ പ്രോജക്ട് സ്റ്റാഫ് മൂന്ന് ഒഴിവുണ്ട്. പ്രോജക്ട് അസോസിയറ്റ്, പ്രോജക്ട് അസിസ്റ്റന്റ് സീനിയർ, പ്രോജക്ട് അസിസ്റ്റന്റ് ജൂനിയർ ഓരോ ഒഴിവാണുള്ളത്. യോഗ്യത പ്രോജക്ട് അസോസിയറ്റ്: മലയാളം/ ഭാഷാശാസ്ത്രം എംഎ, പിഎച്ച്ഡി. പ്രോജക്ട് അസിസ്റ്റന്റ് സീനിയർ: മലയാളം/ ഭാഷാശാസ്ത്രം എംഎ, നെറ്റ്. പ്രോജക്ട് അസിസ്റ്റന്റ് ജൂനിയർ: മലയാളം/ ഭാഷാശാസ്ത്രം എംഎ. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ നിശ്ചിത രേഖകളുടെ പകർപ്പ് സഹിതം ഡയറക്ടർ, എഴുത്തച്ഛൻ പഠനകേന്ദ്രം, മലയാളം സർവകലാശാല, വാക്കാട്, തിരുർ‐676502 എന്ന വിലാസത്തിൽ മാർച്ച് 31നകം അയക്കണം. വിശദവിവരത്തിന് www.malayalamuniversity.edu.inwww.malayalamuniversity.edu.in Read on deshabhimani.com

Related News