അപ്രന്റിസ് ട്രെയിനിങിന് അപേക്ഷിക്കാം



 ഛത്തീസ്ഗഢിലെ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (എസ്ഇസിഎൽ‍), ഇന്ത്യൻ റെയിൽവേയുടെ പശ്ചിമബംഗാളിലുള്ള ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌സ്, ന്യൂഡൽഹി ആസ്ഥാനമായുള്ള നോർത്തേൺ റെയിൽവേ എന്നിവിടങ്ങളിലെ അപ്രന്റിസ് ട്രെയിനിങിന് അപേക്ഷിക്കാം. എസ്ഇസിഎൽ‍ 450 ഒഴിവ്‌. മൈനിങ്ങിൽ ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിനും മൈനിങ്/മൈൻ സർവേയിങ്ങിൽ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിനുമാണ് അവസരം. ബിരുദം/ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം.  ഗ്രാജ്വേറ്റ് അപ്രന്റിസ്-മൈനിങ്: 140 (ജനറൽ -71, എസ്‌സി 19, എസ്ടി 32, ഒബിസി 18) ടെക്നീഷ്യൻ അപ്രന്റിസസ്-മൈനിങ്/മൈൻ സർവേയിങ് 310 (ജനറൽ -156, എസ്‌സി 71, എസ്ടി -43, ഒബിസി  40) എന്നിങ്ങനെയാണ്‌ ഒഴിവുകൾ.  യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് മൈനിങ് എൻജിനിയറിങ്ങിൽ നാലുവർഷത്തെ ബിരുദം/തത്തുല്യവും ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് മൈനിങ്/മൈൻ സർവേയിങ്ങിൽ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് മൈനിങ്/മൈൻ സർവേയിങ്ങിൽ ത്രിവത്സര ഡിപ്ലോമ/തത്തുല്യവുമാണ് യോഗ്യത. ഫുൾടൈം റെഗുലർയോഗ്യത മാത്രമേ പരിഗണിക്കുകയുള്ളൂ. മുമ്പ്‌എവിടെയും അപ്രന്റിസ്ഷിപ് ചെയ്തവർ അപേക്ഷിക്കരുത്‌.  അപ്രന്റിസ്ഷിപ് പോർട്ടലായ www.mhrdnats.gov.in അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.secl-cil.in അവസാന തീയതി ഒക്ടോബർ അഞ്ച്. ചിത്തരഞ്ജൻ ലോക്കോമോട്ടീവ്‌ 492 ഒഴിവ്‌. ഐടിഐ ക്കാർക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 492 ഒഴിവുണ്ട്. ഫിറ്റർ-  200, ടർണർ -20, മെഷീനിസ്റ്റ് -56, വെൽഡർ (ജിആൻഡ്ഇ) -88, ഇലക്‌ട്രീഷ്യൻ -112, റെഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക്- 4, പെയിന്റർ (ജി)-12 എന്നിങ്ങനെയാണ്‌ ഓരോ ട്രേഡിലുമുള്ള ഒഴിവ്. ഒഴിവുകൾ സംബന്ധിച്ച കൂടുതൽവിവരങ്ങൾ പട്ടികയിൽ. വിമുക്തഭടർ/മക്കൾക്കും ഭിന്നശേഷിക്കാർക്കും (ഒഎച്ച്, വിഎച്ച്, എച്ച്എച്ച്) 3 ശതമാനം വീതം സംവരണമുണ്ട്. യോഗ്യത: പത്താം ക്ലാസും(പ്ലസ്‌ ടു സമ്പ്രദായം) ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും (എൻസിവിടി) ജയിക്കണം. www.apprenticeshipindia.org വഴി അപക്ഷിക്കാം. അവസാന തീയതി ഒക്ടോബർ മൂന്ന്. നോർത്തേൺ റെയിൽവേയിൽ 3093 ഒഴിവുകളുണ്ട്‌. റെയിൽവേയുടെ വിവിധ ഡിവിഷൻ/യൂണിറ്റ്/വർക്ക്‌ഷോപ്പുകളിലാണ് അവസരം. അവസാന തീയതി ഒക്ടോബർ 20. വിശദവിവരത്തിന്‌  ww.rrcnr.org കാണുക.   Read on deshabhimani.com

Related News