27 April Saturday

അപ്രന്റിസ് ട്രെയിനിങിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

 ഛത്തീസ്ഗഢിലെ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ് (എസ്ഇസിഎൽ‍), ഇന്ത്യൻ റെയിൽവേയുടെ പശ്ചിമബംഗാളിലുള്ള ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്‌സ്, ന്യൂഡൽഹി ആസ്ഥാനമായുള്ള നോർത്തേൺ റെയിൽവേ എന്നിവിടങ്ങളിലെ അപ്രന്റിസ് ട്രെയിനിങിന് അപേക്ഷിക്കാം.

എസ്ഇസിഎൽ‍ 450 ഒഴിവ്‌. മൈനിങ്ങിൽ ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിനും മൈനിങ്/മൈൻ സർവേയിങ്ങിൽ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിനുമാണ് അവസരം. ബിരുദം/ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. 
ഗ്രാജ്വേറ്റ് അപ്രന്റിസ്-മൈനിങ്: 140 (ജനറൽ -71, എസ്‌സി 19, എസ്ടി 32, ഒബിസി 18) ടെക്നീഷ്യൻ അപ്രന്റിസസ്-മൈനിങ്/മൈൻ സർവേയിങ് 310 (ജനറൽ -156, എസ്‌സി 71, എസ്ടി -43, ഒബിസി  40) എന്നിങ്ങനെയാണ്‌ ഒഴിവുകൾ. 
യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് മൈനിങ് എൻജിനിയറിങ്ങിൽ നാലുവർഷത്തെ ബിരുദം/തത്തുല്യവും ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് മൈനിങ്/മൈൻ സർവേയിങ്ങിൽ ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് മൈനിങ്/മൈൻ സർവേയിങ്ങിൽ ത്രിവത്സര ഡിപ്ലോമ/തത്തുല്യവുമാണ് യോഗ്യത. ഫുൾടൈം റെഗുലർയോഗ്യത മാത്രമേ പരിഗണിക്കുകയുള്ളൂ. മുമ്പ്‌എവിടെയും അപ്രന്റിസ്ഷിപ് ചെയ്തവർ അപേക്ഷിക്കരുത്‌.  അപ്രന്റിസ്ഷിപ് പോർട്ടലായ www.mhrdnats.gov.in അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.secl-cil.in അവസാന തീയതി ഒക്ടോബർ അഞ്ച്.
ചിത്തരഞ്ജൻ ലോക്കോമോട്ടീവ്‌ 492 ഒഴിവ്‌. ഐടിഐ ക്കാർക്കാണ് അവസരം. വിവിധ ട്രേഡുകളിലായി 492 ഒഴിവുണ്ട്. ഫിറ്റർ-  200, ടർണർ -20, മെഷീനിസ്റ്റ് -56, വെൽഡർ (ജിആൻഡ്ഇ) -88, ഇലക്‌ട്രീഷ്യൻ -112, റെഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക്- 4, പെയിന്റർ (ജി)-12 എന്നിങ്ങനെയാണ്‌ ഓരോ ട്രേഡിലുമുള്ള ഒഴിവ്. ഒഴിവുകൾ സംബന്ധിച്ച കൂടുതൽവിവരങ്ങൾ പട്ടികയിൽ. വിമുക്തഭടർ/മക്കൾക്കും ഭിന്നശേഷിക്കാർക്കും (ഒഎച്ച്, വിഎച്ച്, എച്ച്എച്ച്) 3 ശതമാനം വീതം സംവരണമുണ്ട്.
യോഗ്യത: പത്താം ക്ലാസും(പ്ലസ്‌ ടു സമ്പ്രദായം) ബന്ധപ്പെട്ട ട്രേഡിൽ ഐടിഐയും (എൻസിവിടി) ജയിക്കണം. www.apprenticeshipindia.org വഴി അപക്ഷിക്കാം. അവസാന തീയതി ഒക്ടോബർ മൂന്ന്. നോർത്തേൺ റെയിൽവേയിൽ 3093 ഒഴിവുകളുണ്ട്‌. റെയിൽവേയുടെ വിവിധ ഡിവിഷൻ/യൂണിറ്റ്/വർക്ക്‌ഷോപ്പുകളിലാണ് അവസരം. അവസാന തീയതി ഒക്ടോബർ 20. വിശദവിവരത്തിന്‌  ww.rrcnr.org കാണുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top