ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അപ്രന്റിസ്



രാജസ്ഥാനിലെ ജുൻജുനുവിൽ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഖേത്രി കോപ്പർ കോംപ്ലക്സിൽ അപ്രന്റിസ് 112 ഒഴിവുണ്ട്. ബ്ലാസ്റ്റർ (മൈൻസ്) 25, കംപ്യൂട്ടർ ആൻഡ് പെരിഫെറൽ ഹാർഡ്വേർ റിപ്പയർ ആൻഡ് മെയിന്റനൻസ് മെക്കാനിക് 1, ടർണർ 5, ഫിറ്റർ 22, ഇലക്ട്രീഷ്യൻ 31, ഇലക്ട്രോണിക് മെക്കാനിക് 4, ഡ്രോട്സ്മാൻ(സിവിൽ) 2, ഡ്രോട്സ്മാൻ (മെക്കാനിക്കൽ) 3, വെൽഡർ 12, മെക്കാനിക് ഡീസൽ 3, പമ്പ് ഓപറേറ്റർ കം മെക്കാനിക് 4  എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. പത്താം ക്ലാസ്സിലെ മാർക്കിന് 70 ശതമാനം വെയിറ്റേജും ഐടിഐക്ക് 30 ശതമാനം വെയിറ്റേജും നൽകും. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് Chief Manager(HR), CHRD, Khetri Copper Complez, Khetri Nagar എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തിയതി മാർച്ച് 30. വിശദവിവരത്തിന് https://www.hindustancopper.com   Read on deshabhimani.com

Related News