19 April Friday

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

രാജസ്ഥാനിലെ ജുൻജുനുവിൽ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഖേത്രി കോപ്പർ കോംപ്ലക്സിൽ അപ്രന്റിസ് 112 ഒഴിവുണ്ട്. ബ്ലാസ്റ്റർ (മൈൻസ്) 25, കംപ്യൂട്ടർ ആൻഡ് പെരിഫെറൽ ഹാർഡ്വേർ റിപ്പയർ ആൻഡ് മെയിന്റനൻസ് മെക്കാനിക് 1, ടർണർ 5, ഫിറ്റർ 22, ഇലക്ട്രീഷ്യൻ 31, ഇലക്ട്രോണിക് മെക്കാനിക് 4, ഡ്രോട്സ്മാൻ(സിവിൽ) 2, ഡ്രോട്സ്മാൻ (മെക്കാനിക്കൽ) 3, വെൽഡർ 12, മെക്കാനിക് ഡീസൽ 3, പമ്പ് ഓപറേറ്റർ കം മെക്കാനിക് 4  എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത പത്താം ക്ലാസ്സ് ജയിക്കണം, ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. പത്താം ക്ലാസ്സിലെ മാർക്കിന് 70 ശതമാനം വെയിറ്റേജും ഐടിഐക്ക് 30 ശതമാനം വെയിറ്റേജും നൽകും. നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് Chief Manager(HR), CHRD, Khetri Copper Complez, Khetri Nagar എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തിയതി മാർച്ച് 30. വിശദവിവരത്തിന് https://www.hindustancopper.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top