തൊഴിൽ മേള രജിസ്ട്രേഷൻ



കേരള സർക്കാരിന്റെ എംപ്ലോയ്മെന്റ് വകുപ്പിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും പത്തനംതിട്ട കോഴഞ്ചേരി സെന്റ് തോമസ് കോളേജും സംയുക്തമായി മാർച്ച് എട്ടിന് കോളേജ് ക്യാമ്പസിൽ  തൊഴിൽ മേള നടത്തും. കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക് നിയമനം നൽകും.പത്താം ക്ലാസ്സ് മുതൽ ഡിഗ്രി , ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ, മെഡിക്കൽ, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുള്ളവർക്കാണ് അവസരം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 28 വരെ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2563451, 9745734942   Read on deshabhimani.com

Related News