സിആര്‍പിഎഫില്‍ എസ്ഐ, കോണ്‍സ്റ്റബിള്‍: 182 ഒഴിവ്



സിആര്‍പിഎഫില്‍ പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. എസ്ഐ– സ്റ്റാഫ് നേഴ്സ്: 22 ഒഴിവ്. പ്ളസ്ടു/തത്തുല്യ പരീക്ഷ പാസാകണം. ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് (മൂന്നരവര്‍ഷം) പാസാകണം. സെന്‍ട്രല്‍/സ്റ്റേറ്റ് നേഴ്സിങ് കൌണ്‍സിലിനു കീഴില്‍ ജനറല്‍ നേഴ്സ് ആന്‍ഡ് മിഡ്വൈഫായി രജിസ്റ്റര്‍ചെയ്തവരാകണം. 2016 മാര്‍ച്ച് 23ന് 30 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എസ്ഐ–റേഡിയോഗ്രാഫര്‍: ആറ് ഒഴിവ്. സയന്‍സ് ഒരു വിഷയമായി പഠിച്ച് പ്ളസ്ടു/തത്തുല്യപരീക്ഷ പാസാകണം. റേഡിയോ ഡയഗ്നോസിസില്‍ രണ്ടുവര്‍ഷ ഡിപ്ളോമ/സര്‍ട്ടിഫിക്കറ്റ് വേണം. 2016 മാര്‍ച്ച് 23ന് 30 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി. എഎസ്ഐ (ഫാര്‍മസിസ്റ്റ്): 54 ഒഴിവ്. പ്ളസ്ടു/തത്തുല്യ പരീക്ഷ പാസാകണം. ഫാര്‍മസിയില്‍ രണ്ടുവര്‍ഷ ഡിപ്ളോമ/ഡിഗ്രി. ഫാര്‍മസി രജിസ്ട്രേഷനും വേണം. 2015 ആഗസ്ത് ഒന്നിന് 20–25 വയസ്സ്. എഎസ്ഐ–ലാബ് ടെക്നീഷ്യന്‍: അഞ്ച് ഒഴിവ്. സയന്‍സ് ഒരു വിഷയമായി പഠിച്ച് മെട്രിക്കുലേഷന്‍/തത്തുല്യപരീക്ഷ പാസാകണം. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച സ്ഥാപനത്തില്‍നിന്ന് ഡിപ്ളോമ/സര്‍ട്ടിഫിക്കറ്റ് ഇന്‍ ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സ് പാസാകണം. 2015 ആഗസ്ത് ഒന്നിന് 20–25 വയസ്സ്. എഎസ്ഐ–ഡെന്റല്‍ ടെക്നീഷ്യന്‍: നാല് ഒഴിവ്. സയന്‍സ് ഒരു വിഷയമായി പഠിച്ച് മെട്രിക്കുലേഷന്‍/തത്തുല്യപരീക്ഷ പാസാകണം. ഡെന്റല്‍ കൌണ്‍സില്‍ അംഗീകരിച്ച സ്ഥാപനത്തില്‍നിന്ന് രണ്ടുവര്‍ഷ ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്സ് പാസാകണം. 2015 ആഗസ്ത് ഒന്നിന് 20–25 വയസ്സ്. ഹെഡ് കോണ്‍സ്റ്റബിള്‍ (ജൂനിയര്‍ എക്സ്റേ അസിസ്റ്റന്റ്: നാല് ഒഴിവ്: സയന്‍സ് ഒരു വിഷയമായി പഠിച്ച് മെട്രിക്കുലേഷന്‍/തത്തുല്യപരീക്ഷ പാസാകണം. റേഡിയോ ഡയഗ്നോസിസില്‍ രണ്ടുവര്‍ഷ ഡിപ്ളോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസാകണം. 2015 ആഗസ്ത് ഒന്നിന് 20–25 വയസ്സ്. ഹെഡ് കോണ്‍സ്റ്റബിള്‍ (ലാബ് അസിസ്റ്റന്റ്): രണ്ട് ഒഴിവ്. സയന്‍സ് ഒരു വിഷയമായി പഠിച്ച് മെട്രിക്കുലേഷന്‍/തത്തുല്യപരീക്ഷ പാസാകണം. ലാബ് അസിസ്റ്റന്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്. 2015 ആഗസ്ത് ഒന്നിന് 20–25 വയസ്സ്. ഹെഡ് കോണ്‍സ്റ്റബിള്‍ എസി പ്ളാന്റ് ടെക്നീഷ്യന്‍: മെട്രിക്കുലേഷനും റഫ്രിജറേഷന്‍ ആന്‍ഡ് എസിയില്‍ ഡിപ്ളോമ/ഐടിഐ സര്‍ട്ടിഫിക്കറ്റ്. 2015 ആഗസ്ത് ഒന്നിന് 20–25 വയസ്സ്. ഹെഡ്കോണ്‍സ്റ്റബിള്‍ (സ്റ്റ്യൂവാഡ്): അഞ്ച് ഒഴിവ്. മെട്രിക്കുലേഷനും ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വീസില്‍ ഡിപ്ളോമയും. 2015 ആഗസ്ത് ഒന്നിന് 18–23 വയസ്സ്. കോണ്‍സ്റ്റബിള്‍ സഫായി കര്‍മചാരി: 20 ഒഴിവ്. മെട്രിക്കുലേഷനും ഇംഗ്ളീഷ്/ഹിന്ദി. പ്രാദേശികഭാഷ എഴുതാനും വായിക്കാനും അറിയണം. 2015 ആഗസ്ത് ഒന്നിന് 18–23 വയസ്സ്. എല്ലാ തസ്തികയ്ക്കും വിജ്ഞാപനത്തില്‍ പറയുന്ന ശാരീരിക യോഗ്യതകളും വേണം. എസ്സി/എസ്ടിക്കും ഒബിസിക്കും എല്ലാ തസ്തികകളിലും നിയമാനുസൃത വയസ്സിളവുണ്ട്. മാര്‍ച്ച് 23 വരെ ഓണ്‍ലൈനായിഅപേക്ഷിക്കാം. www.crpf.nic.in, www.crpfindia.com Read on deshabhimani.com

Related News