18 April Thursday

സിആര്‍പിഎഫില്‍ എസ്ഐ, കോണ്‍സ്റ്റബിള്‍: 182 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2016

സിആര്‍പിഎഫില്‍ പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
എസ്ഐ– സ്റ്റാഫ് നേഴ്സ്:
22 ഒഴിവ്.

പ്ളസ്ടു/തത്തുല്യ പരീക്ഷ പാസാകണം. ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് (മൂന്നരവര്‍ഷം) പാസാകണം. സെന്‍ട്രല്‍/സ്റ്റേറ്റ് നേഴ്സിങ് കൌണ്‍സിലിനു കീഴില്‍ ജനറല്‍ നേഴ്സ് ആന്‍ഡ് മിഡ്വൈഫായി രജിസ്റ്റര്‍ചെയ്തവരാകണം.
2016 മാര്‍ച്ച് 23ന് 30 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
എസ്ഐ–റേഡിയോഗ്രാഫര്‍: ആറ് ഒഴിവ്.

സയന്‍സ് ഒരു വിഷയമായി പഠിച്ച് പ്ളസ്ടു/തത്തുല്യപരീക്ഷ പാസാകണം. റേഡിയോ ഡയഗ്നോസിസില്‍ രണ്ടുവര്‍ഷ ഡിപ്ളോമ/സര്‍ട്ടിഫിക്കറ്റ് വേണം.
2016 മാര്‍ച്ച് 23ന് 30 വയസ്സാണ് ഉയര്‍ന്ന പ്രായപരിധി.
എഎസ്ഐ (ഫാര്‍മസിസ്റ്റ്):
54 ഒഴിവ്.

പ്ളസ്ടു/തത്തുല്യ പരീക്ഷ പാസാകണം. ഫാര്‍മസിയില്‍ രണ്ടുവര്‍ഷ ഡിപ്ളോമ/ഡിഗ്രി. ഫാര്‍മസി രജിസ്ട്രേഷനും വേണം.
2015 ആഗസ്ത് ഒന്നിന്
20–25 വയസ്സ്.

എഎസ്ഐ–ലാബ് ടെക്നീഷ്യന്‍: അഞ്ച് ഒഴിവ്. സയന്‍സ് ഒരു വിഷയമായി പഠിച്ച് മെട്രിക്കുലേഷന്‍/തത്തുല്യപരീക്ഷ പാസാകണം. കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ച സ്ഥാപനത്തില്‍നിന്ന് ഡിപ്ളോമ/സര്‍ട്ടിഫിക്കറ്റ് ഇന്‍ ലബോറട്ടറി ടെക്നീഷ്യന്‍ കോഴ്സ് പാസാകണം.
2015 ആഗസ്ത് ഒന്നിന്
20–25 വയസ്സ്.

എഎസ്ഐ–ഡെന്റല്‍ ടെക്നീഷ്യന്‍: നാല് ഒഴിവ്. സയന്‍സ് ഒരു വിഷയമായി പഠിച്ച് മെട്രിക്കുലേഷന്‍/തത്തുല്യപരീക്ഷ പാസാകണം. ഡെന്റല്‍ കൌണ്‍സില്‍ അംഗീകരിച്ച സ്ഥാപനത്തില്‍നിന്ന് രണ്ടുവര്‍ഷ ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്സ് പാസാകണം.
2015 ആഗസ്ത് ഒന്നിന്
20–25 വയസ്സ്.

ഹെഡ് കോണ്‍സ്റ്റബിള്‍ (ജൂനിയര്‍ എക്സ്റേ അസിസ്റ്റന്റ്: നാല് ഒഴിവ്: സയന്‍സ് ഒരു വിഷയമായി പഠിച്ച് മെട്രിക്കുലേഷന്‍/തത്തുല്യപരീക്ഷ പാസാകണം. റേഡിയോ ഡയഗ്നോസിസില്‍ രണ്ടുവര്‍ഷ ഡിപ്ളോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസാകണം.
2015 ആഗസ്ത് ഒന്നിന്
20–25 വയസ്സ്.

ഹെഡ് കോണ്‍സ്റ്റബിള്‍ (ലാബ് അസിസ്റ്റന്റ്): രണ്ട് ഒഴിവ്.
സയന്‍സ് ഒരു വിഷയമായി പഠിച്ച് മെട്രിക്കുലേഷന്‍/തത്തുല്യപരീക്ഷ പാസാകണം. ലാബ് അസിസ്റ്റന്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്.
2015 ആഗസ്ത് ഒന്നിന്
20–25 വയസ്സ്.

ഹെഡ് കോണ്‍സ്റ്റബിള്‍ എസി പ്ളാന്റ് ടെക്നീഷ്യന്‍: മെട്രിക്കുലേഷനും റഫ്രിജറേഷന്‍ ആന്‍ഡ് എസിയില്‍ ഡിപ്ളോമ/ഐടിഐ സര്‍ട്ടിഫിക്കറ്റ്.
2015 ആഗസ്ത് ഒന്നിന്
20–25 വയസ്സ്.

ഹെഡ്കോണ്‍സ്റ്റബിള്‍ (സ്റ്റ്യൂവാഡ്): അഞ്ച് ഒഴിവ്. മെട്രിക്കുലേഷനും ഫുഡ് ആന്‍ഡ് ബിവറേജസ് സര്‍വീസില്‍ ഡിപ്ളോമയും.
2015 ആഗസ്ത് ഒന്നിന്
18–23 വയസ്സ്.

കോണ്‍സ്റ്റബിള്‍ സഫായി കര്‍മചാരി: 20 ഒഴിവ്. മെട്രിക്കുലേഷനും ഇംഗ്ളീഷ്/ഹിന്ദി. പ്രാദേശികഭാഷ എഴുതാനും വായിക്കാനും അറിയണം.
2015 ആഗസ്ത് ഒന്നിന്
18–23 വയസ്സ്.

എല്ലാ തസ്തികയ്ക്കും വിജ്ഞാപനത്തില്‍ പറയുന്ന ശാരീരിക യോഗ്യതകളും വേണം.
എസ്സി/എസ്ടിക്കും ഒബിസിക്കും എല്ലാ തസ്തികകളിലും നിയമാനുസൃത വയസ്സിളവുണ്ട്.
മാര്‍ച്ച് 23 വരെ ഓണ്‍ലൈനായിഅപേക്ഷിക്കാം. www.crpf.nic.in, www.crpfindia.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top