ബംഗളൂരു മെട്രോയിൽ സെക്ഷൻ എൻജിനിയർ



ബംഗളൂരു മെട്രോ റെയിൽ കോർപറേഷന്റെ പ്രോജക്ട് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ മൂന്ന് വർഷത്തേക്ക് സെക്ഷൻ എൻജിനിയറെ നിയമിക്കും. 26 ഒഴിവുണ്ട്. യോഗ്യത: ബിഇ/ബിടെക് സിവിൽ അല്ലെങ്കിൽ സിവിൽ എൻജിനിയറിങിൽ ഡിപ്ലോമ. ഇന്റർവ്യുവിന്റെ അടിസ്ഥാനത്തിലാണ് നിയമനം.www.bmrc.co.inwww.bmrc.co.in  വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് General Manager (HR), Bangalore Metro Rail Corporation Limited, III Floor, BMTC Complex, K H Road, Shanthinagar, Bangalore 560027 എന്ന വിലാസത്തിൽ ഒക്ടോബർ 11 വൈകിട്ട് നാലിനകം ലഭിക്കണം. അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് രേഖപ്പെടുത്തണം. Read on deshabhimani.com

Related News