എയർ ഇന്ത്യയിൽ ക്യാബിൻ ക്രൂ



എയർ ഇന്ത്യ ലിമിറ്റഡിൽ ക്യാബിൻ ക്രൂ തസ്തികയിൽ ഒഴിവുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. മൂന്ന് ഘട്ടങ്ങളിലായി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഒന്നാം ഘട്ടം അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 25, രണ്ടാം ഘട്ടം ജൂലൈ 17, മൂന്നാം ഘട്ടം ആഗസ്ത് 7. യോഗ്യത പ്ലസ്ടു, ഷെഡ്യൂൾഡ് എയർലൈനിൽ ക്യാബിൻ ക്രൂ ആയി കുറഞ്ഞത് ഒരു വർഷത്തെ പരിചയം. അംഗീകൃത എസ്ഇപി. പ്രായം 18‐35. നിയമാനുസൃത ഇളവ് ലഭിക്കും. ഉയരം 172സെ.മീ (പുരുഷ), 160 സെ.മീ (സ്ത്രീ). ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കാനറിയണം. വിദേശഭാഷയറിയുന്നത് അഭിലഷണിയം. http://www.airindia.comവഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. Read on deshabhimani.com

Related News