ഡിആർഡിഒ യിൽ സയന്റിസ്‌റ്റ്‌



ഡിആർഡിഒ യിൽ സയന്റിസ്‌റ്റ്‌  ബി തസ്‌തികയിൽ 167 ഒഴിവുണ്ട്‌. ഗേറ്റ്‌/നെറ്റ്‌  സ്‌കോറുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽനിന്നാണ്‌ തെരഞ്ഞെടുപ്പ്‌.        എൻജിനിയറിങ്‌ തസ്‌തികകളിൽ  ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനിയറിങ്‌ 37,  മെക്കാനിക്കൽ എൻജിനിയറിങ്‌ 35,  കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌ 31, ഇലക്ട്രിക്കൽ എൻജിനിയറിങ്‌ 12, മെറ്റീരിയൽ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌/മെറ്റലർജിക്കൽ എൻജിനിയറിങ്‌ 10, കെമിക്കൽ എൻജിനിയറിങ്‌‌ 6,  എയ്‌റോനോട്ടിക്കൽ ൻജിനിയറിങ്‌ 4, സിവിൽ എൻജിനിയറിങ്‌ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ബന്ധപ്പെട്ട എൻജിനിയറിങ്‌/ടെക്‌നോളജി വിഷയത്തിൽ ഒന്നാം ക്ലാസ്സ്‌ ബിരുദം. ബന്ധപ്പെട്ട വിഷയത്തിൽ ആവശ്യമായ ഗേറ്റ്‌ സ്‌കോർ. സയൻസ്‌ തസ്‌തികകൾ  ഫിസ്‌കിസ്‌ 8, കെമിസ്‌ട്രി 7, മാത്തമാറ്റിക്‌സ്‌ 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌.       യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സ്‌ ബിരുദാനന്തര ബിരുദം. ഗേറ്റ്‌ സ്‌കോർ. സൈക്കോളജി 10 ഒഴിവുണ്ട്‌.      യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്‌ യോഗ്യത. ഉയർന്ന പ്രായം 28. നിയമാനുസൃത ഇളവ്‌ ലഭിക്കും. www.rac.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 10. വിശദവിവരം website ൽ.     Read on deshabhimani.com

Related News