29 March Friday

ഡിആർഡിഒ യിൽ സയന്റിസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

ഡിആർഡിഒ യിൽ സയന്റിസ്‌റ്റ്‌  ബി തസ്‌തികയിൽ 167 ഒഴിവുണ്ട്‌. ഗേറ്റ്‌/നെറ്റ്‌  സ്‌കോറുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ചുരുക്കപ്പട്ടികയിൽനിന്നാണ്‌ തെരഞ്ഞെടുപ്പ്‌.
       എൻജിനിയറിങ്‌ തസ്‌തികകളിൽ  ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനിയറിങ്‌ 37,  മെക്കാനിക്കൽ എൻജിനിയറിങ്‌ 35,  കംപ്യൂട്ടർ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌ 31, ഇലക്ട്രിക്കൽ എൻജിനിയറിങ്‌ 12, മെറ്റീരിയൽ സയൻസ്‌ ആൻഡ്‌ എൻജിനിയറിങ്‌/മെറ്റലർജിക്കൽ എൻജിനിയറിങ്‌ 10, കെമിക്കൽ എൻജിനിയറിങ്‌‌ 6,  എയ്‌റോനോട്ടിക്കൽ ൻജിനിയറിങ്‌ 4, സിവിൽ എൻജിനിയറിങ്‌ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത ബന്ധപ്പെട്ട എൻജിനിയറിങ്‌/ടെക്‌നോളജി വിഷയത്തിൽ ഒന്നാം ക്ലാസ്സ്‌ ബിരുദം. ബന്ധപ്പെട്ട വിഷയത്തിൽ ആവശ്യമായ ഗേറ്റ്‌ സ്‌കോർ. സയൻസ്‌ തസ്‌തികകൾ  ഫിസ്‌കിസ്‌ 8, കെമിസ്‌ട്രി 7, മാത്തമാറ്റിക്‌സ്‌ 4 എന്നിങ്ങനെയാണ്‌ ഒഴിവ്‌. 
     യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സ്‌ ബിരുദാനന്തര ബിരുദം. ഗേറ്റ്‌ സ്‌കോർ. സൈക്കോളജി 10 ഒഴിവുണ്ട്‌.
     യോഗ്യത: സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, നെറ്റ്‌ യോഗ്യത. ഉയർന്ന പ്രായം 28. നിയമാനുസൃത ഇളവ്‌ ലഭിക്കും. www.rac.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 10. വിശദവിവരം website ൽ.    


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top